മൂന്നിയൂരിൽ ഭീതി പരത്തിയ ഭീമൻ മുള്ളൻ പന്നിയെ പിടികൂടി


മൂന്നിയൂർ :  ആഴ്‌ചകളോളമായി കൃഷി നാശം വരുത്തി നാട്ടുകാർക്ക് ഭീതി പരത്തിയ ഭീമൻ മുള്ളൻപന്നിയെ കുന്നത്ത് പറമ്പിൽ ട്രോമാകെയർ വളണ്ടിയർമാർ പിടികൂടി. ബുധനാഴ്‌ച രാത്രി 10 മണിയോടെ തറാവീഹ് നമസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. 

ഉടനെ തിരൂരങ്ങാടി പോലീസിലറിയിക്കുകയും പോലീസിന്റ നിർദ്ദേശപ്രകാരം നിലമ്പൂർ RRTയെ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് സർപ്പ റസ്ക്യൂവർമാരായ ട്രോമാകെയർ വളണ്ടിയർമാരുടെ നമ്പർ നൽകുകയും ചെയ്‌തത്‌.


സർപ്പ റസ‌വർമാരായ ട്രോമാകെയർ ലീഡർ ഫവാസ് കൊടക്കാടിൻ്റ നേതൃത്വത്തിൽ സി കെ കോയ, മുനീർ സ്റ്റാർ, ഫായിസ് ചെമ്മങ്കോടൻ എന്നിവർ ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ മുള്ളൻപന്നിയെ പിടികൂടുകയും രാത്രി ഒരു മണിയോടെ വനമേഖലയിൽ വിട്ടയക്കുകയും ചെയ്‌തു. 

രാത്രിയിലും ഓടിയെത്തി നാട്ടുകാർക്ക് ആശ്വാസമേകി ഭീതി അകറ്റിയ ട്രോമാകെയർ വളണ്ടിയർമാരെ വാർഡ് മെമ്പറടക്കം നാട്ടുകാർ അഭിനന്ദനം അറിയിച്ചു

Post a Comment

Thanks

أحدث أقدم