വിമാന സർവീസ് തടസ്സപ്പെട്ടതിനാൽ മടങ്ങാൻ കഴിയാത്തവർക്ക് ആശ്വാസ നടപടി; യു.എ.ഇ.യിൽ വിസ കാലാവധി കഴിഞ്ഞവർക്ക് പിഴ ഒഴിവാക്കി.


  പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യങ്ങളെ തുടർന്ന് വ്യോമപാതകൾ അടയ്ക്കുകയും വിമാന സർവീസുകൾ മുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ, രാജ്യം വിടാൻ സാധിക്കാത്തവർക്കുള്ള വിസ കാലാവധി കഴിഞ്ഞതിനുള്ള പിഴ ഒഴിവാക്കാൻ യു.എ.ഇ. തീരുമാനിച്ചു.

Federal Authority for Identity, Citizenship, Customs and Port Security (ഐ.സി.പി)  സന്ദർശക വിസയും ടൂറിസ്റ്റ് വിസയും ഉള്ളവർ, എക്സിറ്റ് പെർമിറ്റ് ലഭിച്ചവർ, താമസ വിസ റദ്ദാക്കി മടങ്ങാൻ കാത്തിരിക്കുന്നവർ എന്നിവർക്കും ഈ ഇളവ് ബാധകമാണ്.


ഈ വർഷം ഫെബ്രുവരി 28 മുതലോ അതിന് ശേഷമോ വിസ കാലാവധി കഴിഞ്ഞ് പിഴ ഈടാക്കേണ്ടി വന്ന കേസുകളിലാണ് ഇളവ് അനുവദിക്കുക. യാത്രക്കാരുടെ നിയന്ത്രണത്തിന് പുറത്തുള്ള കാരണങ്ങളാൽ മടങ്ങൽ വൈകിയ സാഹചര്യത്തിൽ സാമ്പത്തിക ബാധ്യത വരാതിരിക്കാനാണ് നടപടി. അടിയന്തര സാഹചര്യങ്ങളിൽ മാനുഷിക സമീപനം സ്വീകരിക്കുന്ന യു.എ.ഇ.യുടെ പ്രതിബദ്ധതയെയാണ് ഈ തീരുമാനം വ്യക്തമാക്കുന്നത്.


രാജ്യത്തെ വിമാനത്താവളങ്ങളിലും കസ്റ്റമർ ഹാപ്പിനസ് സെൻററുകളിലും പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ആവശ്യമായ സഹായങ്ങൾ നൽകാൻ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി അതോറിറ്റി പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم