തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അജിത് കൊളാടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ മണ്ഡലം കൺവെൻഷനും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും നടന്നു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ.പി സുമതി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ വികസന മുരടിപ്പിന് അറുതി വരുത്താൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം അനിവാര്യമാണെന്ന് അവർ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും രാജ്യസഭാ എം.പി.യുമായ പി.പി സുനീർ നിർവ്വഹിച്ചു. ജനകീയ ബദൽ ഉയർത്തുന്ന എൽ.ഡി.എഫ് രാഷ്ട്രീയത്തിന് തിരൂരങ്ങാടിയിൽ വലിയ സ്വീകാര്യത ലഭിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ചടങ്ങിൽ നിയാസ് പുളിക്കലകത്ത് അധ്യക്ഷത വഹിച്ചു. പ്രമുഖ നേതാക്കളായ സി.പി അൻവർ സാദാത്ത്, തയ്യിൽ അലവി, സക്കീർ പരപ്പനങ്ങാടി, മുനീർ ഉള്ളണം, കെ.പി രാമനാഥൻ, കാസിം ബാവ, കെ.കെ അബൂബക്കർ, കെ.പി.കെ തങ്ങൾ, നാസർ പുൽപ്പറ്റ, അഡ്വ. സി. ഇബ്രാഹിം കുട്ടി എന്നിവർ സംസാരിച്ചു.
വരും ദിവസങ്ങളിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുംബയോഗങ്ങളും സ്ക്വാഡ് പ്രവർത്തനങ്ങളും സജീവമാക്കുമെന്ന് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
Post a Comment
Thanks