തേഞ്ഞിപ്പലം: പ്രൊഫഷണലുകൾക്കായി ഐ പി എഫ് യൂണിവേഴ്സിറ്റി ചാപ്റ്റർ സംഘടിപ്പിച്ച റിഫൈൻ’26 ക്യാമ്പും ഇഫ്താർ മീറ്റും യൂണിവേഴ്‌സിറ്റി ചെനക്കൽ ഖായിദുൽ ഖൗം ജുമാ മസ്‌ജിദിൽ സമാപിച്ചു. ഐപിഎഫ് മലപ്പുറം വെസ്റ്റ് റീജിയൻ ഡയറക്‌ടറും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ പി കെ മുഹമ്മദ് ഷഫീഖ് ഉദ്ഘാടനം നിർവഹിച്ചു. ചാപ്റ്റർ ചെയർമാൻ ഡോ ശംസുദ്ധീൻ അധ്യക്ഷത വഹിച്ചു.
ഫാളിൽ നൂറാനി ദേവതിയാൽ, അബ്‌ദുല്ല മുസ്‌ലിയാർ ചേറൂർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ഐപിഎഫ് വെസ്റ്റ് റീജിയൺ ചെയർമാൻ എൻജിനീയർ സത്താർ,കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിസിക്‌സ് വിഭാഗം തലവൻ പ്രൊഫ എം എം മുസ്തഫ, റഹീം ഫൈസി കൂമണ്ണ, അറക്കൽ മുഹമ്മദ് ബാവ, എന്നിവർ സംസാരിച്ചു. ഐ പി എഫ് മലപ്പുറം വെസ്റ്റ് റീജിയൺ ഡയറക്ടർ
ഡോ അഷ്കർ ഷഫീഖ് ആമുഖവും ചാപ്റ്റർ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഇരുമ്പൻ അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു
إرسال تعليق
Thanks