തിരൂരങ്ങാടി: പരപ്പനങ്ങാടി ബീച്ചില്‍ വിദ്യാര്‍ത്ഥികളുടെ ആവേശക്കടല്‍ തീര്‍ത്ത് തിരൂരങ്ങാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.എം.എ സമീറിന്റെ പ്രഭാത നടത്തം. പ്രഭാതത്തിന്റെ മൃദുസമീരണത്തില്‍ കടലോരത്ത് പുതുയുഗത്തിന്റെ സ്വപ്നങ്ങള്‍ ഉണര്‍ന്നപ്പോള്‍, യു.ഡി.എസ്.എഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മോര്‍ണിംഗ് വാക്ക് വലിയ ജനപങ്കാളിത്തത്തോടെയാണ് നടന്നത്. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെ പങ്കെടുത്തപ്പോള്‍ അത് ശക്തമായ തെരഞ്ഞെടുപ്പ് ക്യാമ്പയിനായി മാറി.
തിരമാലകളുടെ നാദത്തിനൊത്ത് ഉയര്‍ന്ന മുദ്രാവാക്യങ്ങളും യുവജനങ്ങളുടെ ഉത്സാഹവും ചേര്‍ന്ന് പരപ്പനങ്ങാടി ബീച്ചിനെ ആവേശത്തിലാക്കി. പ്രഭാതത്തിന്റെ തണുത്ത കാറ്റില്‍ പതിഞ്ഞത് വികസനത്തിന്റെ ശബ്ദമായിരുന്നു. ഓരോ ചുവടിലും ഒരു പ്രതീക്ഷ, ഓരോ നോട്ടത്തിലും ഒരു സ്വപ്നം.
ഇന്ന് പുലര്‍ച്ചെ ചെട്ടിപ്പടി ബീച്ചില്‍ നിന്നും ആരംഭിച്ച മോര്‍ണിംഗ് വാക്ക് ഓട്ടുമ്മല്‍ ജംഗ്ഷനില്‍ സമാപിച്ചു. പ്രഭാത നടത്തതിന് പരപ്പനങ്ങാടി മുനിസിപ്പല്‍ യു.ഡി.എസ്.എഫ് ഭാരവാഹികള്‍ നേതൃത്വം നല്‍കി.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
إرسال تعليق
Thanks