തിരൂരങ്ങാടി: സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 382-ാം റാങ്ക് കരസ്ഥമാക്കി ഉജ്ജ്വല വിജയം നേടിയ മൂന്നിയൂർ പാറാക്കാവ് സലാമത്ത് നഗർ സ്വദേശി മുഹമ്മദ് അഷ്മൽ ഷാ ഹുദവിയെ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടി അഭിനന്ദിച്ചു.
മതപരമായ ഉന്നത പഠനത്തോടൊപ്പം സിവിൽ സർവീസ് പരീക്ഷയിലും മികച്ച നേട്ടം കൈവരിച്ച അഷ്മൽ ഷായുടെ വിജയം പുതുതലമുറയ്ക്ക് വലിയ ആവേശമാണെന്ന് അദ്ദേഹം പറഞ്ഞു. കേവലം ഒരു പരീക്ഷാ വിജയം എന്നതിലുപരി കൃത്യമായ ലക്ഷ്യബോധമുണ്ടെങ്കിൽ ഏത് മേഖലയിലും ശോഭിക്കാൻ സാധിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ നേട്ടമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹത്തിന്റെ പുരോഗതിക്കായി അഷ്മൽ ഷായുടെ സേവനങ്ങൾ മുതൽക്കൂട്ടാവട്ടെയെന്നും ഉന്നതമായ ഔദ്യോഗിക പദവികളിൽ ഇരുന്നുകൊണ്ട് നാടിന് വലിയ സേവനങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും കുഞ്ഞാലിക്കുട്ടി ആശംസിച്ചു. അഷ്മൽ ഷായുടെ കുടുംബാംഗങ്ങളെയും അധ്യാപകരെയും അദ്ദേഹം പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു.അഷ്റഫ് കളത്തിങ്ങൽ പാറ ചടങ്ങിൽ സംബന്ധിച്ചു.
إرسال تعليق
Thanks