കാസർകോട്: ബി.ജെ.പി കേരളത്തിലെ 12 നിയോജക മണ്ഡലങ്ങളിൽ നിർണായകശക്തിയായി തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ അവിടെയൊന്നും ഇടത് വലത് മുന്നണികൾ ബിജെപിയെ പരാജയപ്പെടുത്താൻ ശ്രമിക്കാതെ മഞ്ചേശ്വരം മാത്രം വിവാദമാക്കി മാറ്റി എസ്ഡിപിഐ താറടിക്കാൻ ശ്രമിച്ച കക്ഷികൾക്ക് തിരിച്ചടി നൽകി എസ്ഡിപിഐ സ്ഥാനാർത്ഥി കെ എം അഷറഫ് പത്രിക പിൻവലിച്ചു. എസ്ഡിപിഐക്ക് നിർണായക സ്വാധീനമുള്ള മഞ്ചേശ്വരം മണ്ഡലത്തിൽ മത്സരവുമായി മുന്നോട്ട് പോകണം എന്നുതന്നെയായിരുന്നു മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. എന്നാൽ സംസ്ഥാന കമ്മിറ്റി ഇടപെട്ട് ഇന്ന് നടത്തിയ ചർച്ചയിൽ സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശം അനുസരിച്ച് മഞ്ചേശ്വരത്തെ സ്ഥാനാർഥി കെ.എം. അഷ്റഫ് എന്ന അഷ്റഫ് ബഡാജെയോട് പത്രിക പിൻവലിക്കാൻ സംസ്ഥാന നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.
ഇന്ന് ഉപ്പള വ്യാപാരഭവനിൽ സംസ്ഥാന പ്രസിഡന്റ് പങ്കെടുത്ത പാർട്ടി യോഗത്തിലാണ് സ്ഥാനാർഥിത്വം പിൻവലിക്കാൻ ആവശ്യപ്പെട്ടത്. ഇതിനുപിന്നാലെ അഷ്റഫ് യോഗത്തിൽനിന്ന് ഇറങ്ങി നേരെ പത്രിക പിൻവലിക്കാൻ പോവുകയായിരുന്നു. പാർട്ടിയുടെ അടിയുറച്ച പ്രവർത്തനമായി തുടരുമെന്നും എന്നാൽ പാർട്ടി ജില്ലാ കൗൺസിൽ അംഗത്വവും രാജിവെക്കാൻ തീരുമാനിച്ചതായും കെ.എം. അഷ്റഫ് മാധ്യമങ്ങളോട് പറഞ്ഞു.
‘എന്നെ സ്ഥാനാർഥിയാക്കിയത് പാർട്ടിയാണ്, എന്നോട് പിൻവലിക്കാൻ പാർട്ടി പറഞ്ഞു ഞാൻ പിൻവലിക്കുകയാണ്. ഇപ്പോൾ പാർട്ടി പിൻവലിക്കാൻ പറഞ്ഞു. അതിന് വേണ്ടിയാണ് യോഗത്തിൽനിന്ന് ഇറങ്ങിയത്. അല്ലാതെ പ്രതിഷേധിച്ചിട്ടല്ലെന്നും. -അദ്ദേഹം പറഞ്ഞു.
Post a Comment
Thanks