കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ അവസാനത്തോടെയെന്ന് സൂചന; പ്രഖ്യാപനം ഈ മാസം


ന്യൂഡൽഹി | കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ മൂന്നാം വാരത്തോടെ ഉണ്ടാകുമെന്ന് സൂചന. ഒറ്റഘട്ടമായി കേരളത്തിലെ 140 മണ്ഡലങ്ങളും വിധി എഴുതും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഈ മാസം പകുതിയോടെ ഉണ്ടാകും.


 തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മണ്ഡലങ്ങളിൽ പ്രചാരണം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികൾ. കേരളത്തിലെ പ്രധാന മുന്നണികളായ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാർഥി പട്ടിക അന്തിമ ഘട്ടത്തിലാണ്.


കേരളത്തിനൊപ്പം തമിഴ്‌നാട്, അസാം, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. 


ഇതിൽ കേരളം, തമിഴ്‍നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിലവിലെ സർക്കാർ ഏപ്രിലിൽ കാലാവധി പൂർത്തിയാക്കുന്നതിനാൽ അതിന് മുൻപ് തന്നെ തെരഞ്ഞെടുപ്പ് നടക്കും. അസാമിൽ മാർച്ച്-ഏപ്രിൽ മാസങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. 


കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ ജൂണിലാണ് നിലവിലെ സർക്കാർ കാലാവധി തികയ്ക്കുന്നത്. അതിനാൽ മെയ് മാസത്തോടെ ഇവിടെയും തെരഞ്ഞെടുപ്പ് ഉണ്ടാകും.

Post a Comment

Thanks

Previous Post Next Post