വീടിൻ്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ താഴെ വീണ് ഗൃഹനാഥൻ മരിച്ചു



പരപ്പനങ്ങാടി | വീടിൻ്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ താഴെ വീണ് ഗൃഹനാഥൻ മരിച്ചു. നെടുവ കോവിലകം ചെറുകുറ്റിത്തറയിൽ താമസിക്കുന്ന തെന്നാരം വാക്കയിൽ ശശി (67) ആണ് മരിച്ചത്. 

ഞായറാഴ്ച പകൽ രണ്ടരയോടെയാണ് അപകടം. വീണയുടനെ പരപ്പനങ്ങാടിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: സരസ്വതി. മക്കൾ: പ്രിയേഷ്, ശ്രീപ്രിയ. മരുമകൻ: സചീന്ദ്രൻ.

Post a Comment

Thanks

أحدث أقدم