റംസാൻ കിറ്റ് വിതരണം ചെയ്തു


താനൂർ : താനൂർ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റംസാൻ മാസത്തോടനുബന്ധിച്ചുകൊണ്ട് ആയിരത്തോളം കുടുബങ്ങൾക്കുള്ള ഭക്ഷണ കിറ്റ് വിതരണവും വസ്ത്ര വിതരണവും നടത്തി. താനൂർ ടൗൺ വാഴക്കത്തൊരു അങ്ങാടിയിൽ വച്ച് കോൺസ് സംസ്ഥാന കമ്മിറ്റിയഗം ഡോ: യു കെ അഭിലാഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ വികസന കാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചേയർ പേഴ്സൺ പി.പി.

  ഫാസില അദ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തകൻ ജൈസൽ കൊണ്ടോട്ടി മുഖ്യ പ്രഭാഷണം നടത്തി.കോട്ടിൽ അബ്ദുറഹിമാൻ, ടി.വി അഷറഫ്, കോട്ടിൽ ഫൈസൽ, കെ എം ആർ റിയാസ്, രവി പൂയിക്കൽ, തുടങ്ങിയവർ പങ്കെടുത്തു. പി.പി. മുസ്തഫ സ്വാഗതവും സി.പി. ആഷിഖ് നന്ദിയും പറഞ്ഞു.

Post a Comment

Thanks

Previous Post Next Post