എം.കെ.മുനീറിന്റെ വീട് ജപ്തി:ബാധ്യത മുസ്ലിംലീഗ് ഏറ്റെടുത്തു പണമടച്ചു


കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ്‌  മുൻ മന്ത്രി എം.കെ മുനീറിന്റെ വീട് ജപ്തി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബാങ്കിൽ അടക്കുവാനുള്ള മുഴുവൻ തുകയും മുസ്ലിം ലീഗ് പാർട്ടി ഏറ്റെടുത്ത് ബാങ്കിൽ അടച്ചതിനെ തുടർന്ന് ജപ്തി നടപടികളിൽ നിന്നും ഒഴിവായി. 48 ലക്ഷം രൂപയുടെ വായ്പയാണ് അടച്ചുതീർത്തത്.  കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിലായിരുന്നു ലോൺ ഉണ്ടായിരുന്നത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് 

പാണക്കാട് സയ്യിദ് സാദിഖലി തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും സംസാരിച്ചതായും  മുനീർ വ്യക്തമാക്കിയിരുന്നു.

കോഴിക്കോട് നടക്കാവിലെ വീടിന്റെ നവീകരണത്തിനായി കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കില്‍ നിന്ന് വായ്പ് എടുത്തതിലാണ് മുനീറിന് ജപ്തി നോട്ടീസ് വന്നത്. 48 ലക്ഷം രൂപ മാർച്ച് 31ന് അടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്നായിരുന്നു നോട്ടീസ്. ഇത് വാർത്തയായതോടെയാണ് പാർട്ടി നേതൃത്വം വിഷയത്തിൽ ഇടപെട്ടത്. 

നിരവധി വ്യക്തികള്‍ സഹായം വാഗ്ദാനം ചെയ്തെന്നും വ്യക്തികളിൽ നിന്നും സഹായം സ്വീകരിക്കില്ലെന്നാണ് തന്‍റെ നിലപാടെന്നും മുനീർ പറഞ്ഞിരുന്നു.

58 ലക്ഷം രൂപയായിരുന്ന വായ്പാ കുടിശ്ശിക ഒറ്റത്തവണ തീർപ്പ് പദ്ധതിയിലൂടെയാണ് 48 ലക്ഷം ആയത്. നിരവധി തവണ എം.എല്‍.എ.യും മന്ത്രിയും ആയിരുന്ന മുനീറിന്‍റെ വീട് ജപ്തിയിലേക്ക് എത്തിയത് കഴിഞ്ഞ ദിവസം വലിയ ചർച്ചയായിരുന്നു. രോഗാവസ്ഥ പരിഗണിച്ച് മുനീർ ഈ പ്രാവശ്യം  മൽസര രംഗത്ത് ഇല്ല . പാർട്ടിയാണ് എന്നെ എപ്പോഴും സംരക്ഷിച്ചിട്ടുള്ളതെന്നും പാർട്ടിയുടെ ഇടപെടൽ ഏറെ സന്തോഷം ഉണ്ടാക്കുന്നുണ്ടെന്നും മുനീർ പറഞ്ഞു.


റിപ്പോർട്ട്:

അഷറഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post