അമേരിക്കൻ, ഇസ്രായേൽ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന സൂചന നൽകി ഇറാൻ പ്രതിരോധം തുടരുന്നു. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെയും ബന്ധപ്പെട്ട മറ്റു ലക്ഷ്യങ്ങളെയും കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇറാൻ്റെ പ്രത്യാക്രമണം.
സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ, യുഎഇ എന്നീ രാജ്യങ്ങളിൽ വീണ്ടും ഏകോപിച്ചുള്ള ആക്രമണം നടന്നതായി വിദേശ വാർത്താ ഏജൻസികൾ റിപോർട്ട് ചെയ്തു.
സൗദിയിലെ അരാംകോ ഓയിൽ റിഫൈനറയിൽ വൻ സ്ഫോടന ശബ്ദം. തൊഴിലാളികളെ ഒഴിപ്പിക്കുന്നതായി റിപോർട്ട്. ഇറാന്റെ മിസൈൽ പതിച്ചതാണോ ഇറാൻ ആക്രമണത്തെ പ്രതിരോധിക്കുമ്പോൾ ചീളുകൾ തെറിച്ചതാണോ എന്ന കാര്യം വ്യക്തമല്ല.
ബഹ്റൈനിലെ യുഎസ് സേനാ താവളം സ്ഥിതി ചെയ്യുന്ന ജുഫൈറിലാണ് വീണ്ടും ഡ്രോൺ ആക്രമണമുണ്ടായത്. എന്നാൽ, ആക്രമണങ്ങളെയെല്ലാം ചെറുത്തതായും ഡ്രോണുകൾ തകർത്തതായും ബഹ്റൈൻ. ബഹ്റൈൻ തലസ്ഥാനമായ മനാമയ്ക്ക് മുകളിൽ വൻ പുകച്ചുരുളുകൾ ഉയരുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപോർട്ടിൽ പറയുന്നു.
Post a Comment
Thanks