മാര്‍ച്ച്‌ മാസത്തെ റേഷൻ എന്ന് മുതല്‍? ഈ കാര്‍ഡുകാര്‍ക്ക് 2 കിലോ അധിക അരി


മാർച്ച്‌ മാസത്തെ റേഷൻ വിതരണം ചൊവ്വാഴ്ച (മാർച്ച്‌ 3) മുതല്‍. മാസാന്ത്യ സ്‌റ്റോക്കെടുപ്പിന്റെ ഭാഗമായി തിങ്കളാഴ്‌ച റേഷൻ കട അവധിയായതിനാലാണ് നാളെ മുതല്‍ വിതരണം ആരംഭിക്കുന്നത്.


ബ്ര‍ൗണ്‍കാർഡ്‌ ഒഴികെ, വൈദ്യുതി ഉള്ള എല്ലാകാർഡുകാർക്കും ഒരുലിറ്റർ മണ്ണെണ്ണയും നല്‍കുന്നതാണ്. വൈദ്യുതീകരിക്കാത്ത വീടുകളിലെ കാർഡുകള്‍ക്ക് 4 ലിറ്റർ മണ്ണെണ്ണ സ്റ്റോക്കിനനുസരിച്ച്‌ വിതരണം ചെയ്യും.


അതേസമയം, നീല കാർഡിന് അധികമായി രണ്ടുകിലോഗ്രാം അരി വീതം കിട്ടുന്നതാണ്. 10.90 രൂപ നിരക്കിലാണിത്‌. നാല് കിലോഗ്രാം വരെ ആട്ടയും നല്‍കും. പിങ്ക്‌ കാർഡിലെ ഓരോ അംഗത്തിനും നാല്‌ കിലോഗ്രാം അരിയും ഒരുകിലോഗ്രാം വീതം ഗോതമ്പും മാർച്ച്‌ മാസത്തില്‍ ലഭിക്കും.


മാർച്ച്‌ മാസത്തെ റേഷൻ  വിഹിതം.

അന്ത്യോദയ അന്ന യോജന (AAY) - AAY കാ‍ർഡിന് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായും, 3 പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കിലും, 1 കിലോ പഞ്ചസാര 27 രൂപയ്ക്കും ലഭിക്കും.


മുൻഗണന വിഭാഗം (PPH) - PHH കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും, 1 കിലോ ഗോതമ്പും സൗജന്യമായും ലഭിക്കും. (കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവില്‍ നിന്നും 4 കിലോ കുറച്ച്‌, അതിന് പകരം 4 പായ്ക്കറ്റ് ആട്ട 9 രൂപ നിരക്കില്‍ ലഭിക്കുന്നതാണ്.)


പൊതുവിഭാഗം സബ്സിഡി (NPS) - NPS കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കില്‍ ലഭിക്കും. കൂടാതെ NPS കാർഡിന് അധിക വിഹിതമായി 2 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച്‌ കാർഡിന് 1 കിലോ മുതല്‍ 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും.


പൊതുവിഭാഗം (NPNS) - NPNS കാർഡിന് 6 കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനസുരിച്ച്‌ കാർഡിന് 1 കിലോ മുതല്‍ 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും.


പൊതുവിഭാഗം സ്ഥാപനം (NPI)- NPI കാർഡിന് 2 കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച്‌ കാർഡിന് പരമാവധി 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും

Post a Comment

Thanks

Previous Post Next Post