വിദ്യാർത്ഥികളിൽ ഗവേഷണ താൽപര്യം വളർത്തിക്കൊണ്ടു വരുന്നതിനും, 'കുട്ടി ശാസ്ത്രജ്ഞരെ' കണ്ടെത്തുന്നതിനും വേണ്ടി, കേരള സർക്കാർ - പൊതു വിദ്യാഭ്യാസ വകുപ്പും, കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയും, സമഗ്ര ശിക്ഷ കേരളവും, ബി.ആർ.സി യും ചേർന്ന് സംഘടിപ്പിച്ച 'Star Stream Eco System' സംസ്ഥാനതല പ്രൊജക്റ്റ് അവതരണ മത്സരത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ തിരൂരങ്ങാടി ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ ആമിന ഷഹദ കെ പി യും, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ മിഥുൻ ബാല, ഹിബ ഷെറിൻ കെ എന്നിവർ അടങ്ങുന്ന മലപ്പുറം ജില്ലാ ടീം (പരപ്പനങ്ങാടി BRC) അവതരിപ്പിച്ച പ്രൊജക്റ്റ് ഒന്നാം സ്ഥാനവും 'എക്സലന്റ് പ്രൊജക്റ്റ് അവാർഡും' നേടി ചരിത്രം സൃഷ്ടിച്ചു.
കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന മത്സരത്തിൽ 'തിരൂരങ്ങാടി മുൻസിപ്പാലിറ്റിക്ക് പരിധിയിലുള്ള കാർബൺ ഫൂട്ട് പ്രിന്റ് - പ്രശ്നങ്ങളും പരിഹാരങ്ങളും' എന്ന വിഷയത്തിലാണ് കുട്ടികൾ തങ്ങളുടെ ഗവേഷണ കണ്ടെത്തലുകൾ അവതരിപ്പിച്ചത്. നമ്മുടെ നാട്ടിൻ പ്രദേശങ്ങളിലെ കുളങ്ങളിൽ നിന്നും ലഭിക്കുന്ന 'ക്ലോറില്ല വൽഗാരിസ്' എന്ന ആൽഗകൾ ഉപയോഗിച്ച്, കാർബൺഡൈ ഓക്സൈഡിനെ ഓക്സിജനാക്കി മാറ്റുന്ന, ചെലവ് കുറഞ്ഞ 'ആൽഗാ റിയാക്ടർ' വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്തത് ഏറെ ശ്രദ്ധ നേടി.
വിദ്യാർഥികൾക്ക് ആവശ്യമായ പിന്തുണ നൽകിയത് അദ്ധ്യാപകരായ സമീറ വലശ്ശേരി (ജി. എച്ച്. എസ്. എസ്. തിരൂരങ്ങാടി), ഡോ. റാഷിദ് ടി.പി. (ഒ. എച്ച്. എസ്. എസ്. തിരൂരങ്ങാടി) എന്നിവരാണ്.
കുട്ടി ശാസ്ത്രജ്ഞരെ, പ്രധാനാധ്യാപകരായ ശ്രീമതി വന്ദന (ജി. എച്ച്. എസ്. എസ്. തിരൂരങ്ങാടി), ശ്രീ. കെ.കെ. ഉസ്മാൻ (ഒ. എച്ച്. എസ്. എസ്. തിരൂരങ്ങാടി), ശ്രീ. എം.കെ. ബാവ (മാനേജർ, ഒ. എച്ച്. എസ്. എസ്. തിരൂരങ്ങാടി), പരപ്പനങ്ങാടി ബി. ആർ. സി. അധികൃതർ എന്നിവർ
അഭിനന്ദിച്ചു.
إرسال تعليق
Thanks