കോട്ടക്കൽ, പുതുപ്പറമ്പ് അബ്ദുൽ ബാരി അക്കാദമിയിൽ റമദാൻ ഇരുപത്തിയൊന്നാം രാവ് പ്രാർത്ഥനാ സമ്മേളനം നാളെ മാർച്ച് 10 ചൊവ്വ ജൽസതുൽ ഇഅ്തികാഫ്, കർമ്മ ശാസ്ത്ര പഠനം, തസ്ഫിയ, തസ്കിയ, ഖത്മുൽ ബുഖാരി, അജ്മീർ മൗലിദ്, വിർദുലത്വീഫ്, സമൂഹ നോമ്പ് തുറ, മരണപ്പെട്ടവർക്ക് യാസീൻ ഓതി പാരായണം, ഇലൽ ഖുലൂബ് എന്നീ വ്യത്യസ്ത സെഷനുകൾക്ക് സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുള്ള അഹ്സനി ചെങ്ങാനി, സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ ഒ കെ അബ്ദുറഷീദ് ഉസ്താദ്, അബ്ദുറഷീദ് സഖാഫി ഏലംകുളം, അബ്ദുൽ അസീസ് സഖാഫി എലമ്പ്ര, നജീബ് അഹ്സനി വീമ്പൂർ, ഹുസൈൻ അഹ്സനി ചാപ്പനങ്ങാടി, അബ്ദുൽ വാസിഹ് ബാഖവി കുറ്റിപ്പുറം നേതൃത്വം നൽകും.
തൗബ മജ്ലിസിനും സമാപന പ്രാർത്ഥനക്കും സയ്യിദ് ജഅ്ഫർ തുറാബ് ബാഖവി പാണക്കാട് നേതൃത്വം നൽകും.
إرسال تعليق
Thanks