മലപ്പുറം: സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക ,അന്യായമായ ക്ലാസ്സിഫിക്കേഷൻ മാനദണ്ഡങ്ങൾ ലഘൂകരിക്കുക,സഹകരണ മേഖലയിൽ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കുക.സാമുഹ്യ ക്ഷേമ പെൻഷൻ ഇൻസെന്റീവ് വിതരണത്തിലെ കാലതാമസം ഒഴിവാക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന കമ്മിറ്റി നടത്തുന്ന പ്രതിഷേധ ക്യാമ്പയിന്‍റെ ഭാഗമായി ന നാളെ ജില്ലയിലെ (2026 ഫെബ്രുവരി 13 വെള്ളി) സഹകരണ സംഘം തലങ്ങളില്‍
പ്രതിഷേധ മതിലും ഫെബ്രുവരി 17 ന് താലൂക്ക് കമ്മിറ്റികളുടെ നേത്യത്വത്തില്‍ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ ധർണ്ണയും അവകാശ പത്രികയും നല്‍ക്കും.
Post a Comment
Thanks