പരപ്പനങ്ങാടി: പുതിയ സംരഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും സംരംഭകത്വത്തിൽ ഏർപ്പെട്ടവർക്കും കൃത്യമായ മാർഗ്ഗദർശനവും പ്രോൽസാഹനവും നൽകുകയെന്ന ഉദ്ദേശത്തോടെ ഡോ: എം.എ. കബീർസ് ബിസിനസ്സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ഡോ: കബീർ മച്ചി ഞ്ചേരി ഒരുക്കിയ ഏകദിന ശിൽപശാല പരപ്പനങ്ങാടിയിൽ നടന്നു.
പ്രമുഖ ഇന്റർ നാഷണൽ ട്രൈനർ കസാക് വെഞ്ചാലി ശിൽപശാലക്ക് നേത്രത്വം നൽകി. അവസരങ്ങൾ ഉണ്ടായിട്ടും കൃത്യമായ മാർഗ്ഗദർശനം ലഭിക്കാതെ വന്നവർക്ക് ശിൽപശാലയിലൂടെ പുതിയ അവബോധം സൃഷ്ടിക്കാനായി. പരപ്പനങ്ങാടി പീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പി.കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു.ഡോ: എം.എ. കബീർ അദ്ധ്യക്ഷ്യം വഹിച്ചു. സയ്യിദ് അഹമ്മദ് കബീർ അൽ ബുഖാരി ആശംസയർപ്പിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

إرسال تعليق
Thanks