പഠന വൈകല്യമുള്ള കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.


തിരൂരങ്ങാടി : പരപ്പനങ്ങാടി, താനൂർ, വേങ്ങര സബ് ജില്ലകളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ പഠനക്കവൈകല്യം നേരിടുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുന്നതിനാവശ്യമായ മെഡിക്കൽ സർട്ടിഫിക്കേഷനും അനുബന്ധ സഹായങ്ങളും ഉറപ്പാക്കുന്നതിനായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ പ്രിൻസിപ്പൽ ഫോറത്തിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.


മൂന്ന് സബ് ജില്ലകളിൽ നിന്നുള്ള ബി.ആർ.സി ട്രൈനർമാരും, ഡോക്ടർമാരും, തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകരും എൻ. എസ്. എസ് വളണ്ടിയർമാരും ചേർന്ന് ക്യാമ്പിന് നേതൃത്വം നൽകി. മുന്നൂറിൽപരം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.


ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി മാസ്റ്റർ,ഹെഡ്മാസ്റ്റർ കെ.കെ. ഉസ്മാൻ, വിവിധ വിദ്യാലയങ്ങളിലെ പ്രിൻസിപ്പൽമാരായ മുഹമ്മദ് ഷാഫി (എടരിക്കോട്), ലിജാ ജെയിംസ് (തിരൂരങ്ങാടി), കെ.കെ. അലവി കുട്ടി (പാണക്കാട്), ജാസ്മിൻ (പരപ്പനങ്ങാടി), ഹനീഫ പി.ടി (ചേറൂർ), ആസിഫ് (വാളക്കുളം), ഷൂക്കൂർ (രായിരമംഗലം) എന്നിവർ സന്നിഹിതരായി.


വിദ്യാലയത്തിലെ കെ.വി. സാബിറ, പി. ഇസ്മായിൽ, പി. ജാഫർ, പി.വി. ഹുസൈൻ, മുനീർ താനാളൂർ, ടി. അസ്സൻകോയ, പി.പി. ഫൈസൽ അലി, ടി.വി. ആയിശാബി, എ .ഉസ്മാൻ. വി.പി. മൊയ്തീൻ എന്നിവരും ബി.ആർ.സി ട്രൈനർമാരും, എൻ.എസ്.എസ് വളയണ്ടിയർമാരും ക്യാമ്പിന് നേതൃത്വം നൽകി.


ഫോട്ടോ

മലപ്പുറം ജില്ലാ പ്രിൻസിപ്പൽ ഫോറത്തിന് കീഴിൽ തിരൂരങ്ങാടി ഓറിയൻ്റെൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന മെഡിക്കൽ ക്യാമ്പ്

Post a Comment

Thanks

أحدث أقدم