സന്തോഷ് ട്രോഫി: പഞ്ചാബിനെ തകര്‍ത്ത് കേരളം ഫൈനലില്‍


അസം: സന്തോഷ് ട്രോഫി ഫുട്ബോൾ സെമി ഫൈനലിൽ ശക്തരായ പഞ്ചാബിനെ 4-0 ന് തോൽപ്പിച്ച് കേരളം ഫൈനലിൽ. ഞായറാഴ്ച്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ സർവീസസാണ് കേരളത്തിന്റെ എതിരാളികൾ.

കേരളത്തിനായി അജ്‌സൽ, റിയാസ്, വിസ്നേഷ് എന്നിവരാണ് വിജയ ഗോൾ നേടിയത്. അർജുന്റെ കോർണർ കിക്ക്ഹെഡറിലൂടെ മുഹമ്മദ് അജ്സലാണ് 16-ാം മിനിറ്റിൽ കേരളത്തിനായി ആദ്യ ഗോൾ നേടിയത്. 34-ാം മിനിറ്റിൽ രണ്ടാം ഗോൾ. അർജുന്റെ ഗ്രൗണ്ട് ബോൾ കോർണർ ബിബിൻ അജയനിലൂടെ റിയാസിന്. റിയാസിന്റെ ഷോട്ട് വല കുലുക്കി. 45-ാം മിനിറ്റിലാണ് മൂന്നാം ഗോൾ നേടിയത്. അജ്സലിന്റെ പാസിൽ നിന്നും എം. വിസ്നേഷ് മൂന്നാം ഗോളും നേടിയതോടെ ആദ്യ പകുതിയിൽ തന്നെ കേരളം ആധിപത്യം ഉറപ്പിച്ചു. അവസാന ഗോൾ വലയിലെത്തിയത് കളിയുടെ 83-ാം മിനിറ്റിൽ. പഞ്ചാബ് താരത്തിന്റെ മിസ് പാസ് പിടിച്ചെടുത്ത സജീഷ് പന്ത് മുഹമ്മദ് റിയാസിലൂടെവലയിലെത്തിച്ചു.


Post a Comment

Thanks

أحدث أقدم