താനൂർ: റെയിൽവേ സ്റ്റേഷനിൽ അടുത്തിടെ നടപ്പിലാക്കിയ പാർക്കിംഗ് സൗകര്യം അശാസ്ത്രീയമെന്ന് പരാതി. മുൻ കൗൺസിലർ പി.ടി ഇല്യാസ് ആണ് പാലക്കാട് ഡിവിഷണൽ കൊമേഷ്യൽ മാനേജർക്ക് പരാതി നൽകിയത്. ഇരുചക്രവാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യത്തിനായി ഉണ്ടാക്കിയ ഷെഡ് ഗ്രൗണ്ടിന്റെ പകുതിഭാഗം നിറഞ്ഞു നിൽക്കുന്നുവെന്നും, ബാക്കി ഭാഗം നോ പാർക്കിംഗ് ബോർഡ് വച്ച് തടഞ്ഞിരിക്കുന്നു എന്നും പരാതിയിൽ പറയുന്നു.
അത്യാവശ്യഘട്ടങ്ങളിൽ ഗ്രൗണ്ടിന്റെ തെക്കുഭാഗത്തേക്ക് ഫയർഫോഴ്സ് വാഹനങ്ങൾക്ക് പോലും കടന്നു ചെല്ലാൻ ആവാത്ത വിധമാണ് ക്രമീകരിച്ചിരിക്കുന്നതെന്നും പരാതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. എം.എൽ.എ ഫണ്ടിൽ നിന്നും ഒന്നരക്കോടി രൂപ ചെലവിട്ട് നിർമ്മിച്ച കെട്ടിടത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തുന്ന വിധമാണ് താൽക്കാലിക ഷെഡ് നിർമ്മിച്ചതെന്നും പി.ടി ഇല്യാസ് പറഞ്ഞു.
.jpeg)
Post a Comment
Thanks