ഡോ: വിനയ് ഗോയൽ ഐ.എ.എസ്.പുതിയ മലപ്പുറം ജില്ലാ കളക്ടർ

 


മലപ്പുറം: മലപ്പുറം ജില്ലാ കളക്ടറായി ഡോ: വിനയ് ഗോയൽ ഐ.എ.എസിനെ  നിയമിച്ചു. ജില്ലാ കളക്റായിരുന്ന വി.ആർ. വിനോദ് ഐ.എ.എസി നെ ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറായും നിയമിച്ചു.

      ആരോഗ്യ - കുടുംബ ക്ഷേമ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്നുഡോ: വിനയ് ഗോയൽ . മലപ്പുറം ജില്ലാ കളക്ടർ പദവിക്ക് പുറമെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് ഓഫീസർ എന്ന അധിക ചുമതല കൂടി അദ്ദേഹം വഹിക്കും.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post