ആതവനാട് : പൂളമംഗലത്ത് സ്ത്രീ വേഷം ധരിച്ചെത്തി പ്രായമായ സ്ത്രീയെ ആക്രമിച്ച് സ്വർണ്ണം മോഷ്ടിച്ച് കടന്നു കളഞ്ഞ കേസിൽ വൻ ട്വിസ്റ്റ്. അയൽവാസിയായ യുവാവിനെ പൊലീസ് പിടികൂടി. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.
എസ്‌ഐആർ ഫോമിലെ വിവരങ്ങൾ അന്വേഷിച്ച് വീട്ടിലെത്തിയാണ് കവർച്ച നടത്തിയത്. ആധാർ കർഡുകൾ എടുക്കാൻ വീടിന്റെ അകത്തേക്ക് പോയപ്പോൾ കൂടെ വീടിനുള്ളിലെത്തി ബലമായി കീഴ്പ്പെടുത്തി ഭീഷണിപ്പെടുത്തിയാണ് സ്വർണം കവർന്നത്. മൂന്നു പവൻ തൂക്കം വരുന്ന മാലയും വളയുമാണ് കവർന്നത്.
പരിക്ക് പറ്റിയ സ്ത്രീ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കൽപകഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നു.
إرسال تعليق
Thanks