മൂന്നിയൂരിലെ ഫാത്തിമ മിനയെ അഭിനന്ദിച്ച് മുഖ്യമന്ത്രിയുടെ കത്ത്.

 


മൂന്നിയൂർ: 50 ശതമാനം ബുദ്ധി പരമായ വൈകല്യം ബാധിച്ചിട്ടും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ് പോലുള്ള അംഗീകാരങ്ങൾ കരസ്ഥമാക്കിയ മൂന്നിയൂർ സ്വദേശി ഒൻപത് വയസ്സുകാരി ഫാത്തിമ മിനക്ക് അഭിനന്ദനവുമായി  മുഖ്യമന്ത്രി പിണറായി വിജയൻ . കഴിഞ്ഞ ദിവസമാണ് ഫാത്തിമ മിനയെ അഭിനന്ദിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചത്.

 പ്രയപ്പെട്ട മിന എന്ന അഭിസംബോധനയോടെ തുടങ്ങുന്ന കത്തിൽ ഈ ചെറുപ്രായത്തിനുള്ളിൽ മിന കൈവരിച്ച നേട്ടങ്ങളെ ക്കുറിച്ച് അറിഞ്ഞതിൽ സന്തോഷം. ഒൻപത് വയസ്സിനുള്ളിൽ ത്തന്നെ ആത്മവിശ്വാസത്തോടെ നിരവധി വേദികൾ കീഴടക്കാനും, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് പോലെയുള്ള അംഗീകാരങ്ങൾ കരസ്ഥമാക്കാനും മിനക്ക് കഴിഞ്ഞുവെന്നത് ചെറിയ കാര്യമല്ല.

ശാരീരിക പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടക്കാ മെന്ന് മിന ലോകത്തിനു കാട്ടിക്കൊടുത്തു. കായിക-സാംസ്കാ രിക രംഗങ്ങളിലെ മിനയുടെ സജീവമായ ഇടപെടലുകൾ മറ്റുള്ളവർക്ക് എന്നും പ്രചോദനമാണ്. കുടുംബാംഗങ്ങളോടും അദ്ധ്യാപകരോടും അന്വേഷണം അറിയിക്കുക.

പ്രതിബന്ധങ്ങൾ കണ്ട് തളരാതെ മുന്നോട്ടു പോകാനുള്ള ഈ മനസ്സ് എന്നും നിലനിർത്തണം. ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ മിനയ്ക്ക് സാധിക്കട്ടെയെന്നും ഇതിന്  സർക്കാർ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി  മിനക്കയച്ച കത്തിൽ പറഞ്ഞു.

       മൂന്നിയൂർ പാറക്കാവ് സ്വദേശി  ഫള്ലു റഹ്മാന്റെയും ഫൗസിയയുടെയും മകളായ മിന  മൂന്നിയൂർ ജി.യു.പി.സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇന്ത്യാ ബുക്ക് ഓഫ് റെകോർഡ്സിന് പുറമെ 2025ലെ  ഓൾ കേരള സ്പെഷ്യൽ കാലിബർ അവാർഡ്,2025 ഓഗസ്റ്റ് 15 ന് നടന്ന ആർ ഏഞ്ചൽസ് സ്പെഷ്യൽ  കാലിബർ ഫാഷൻ ഷോ റണ്ണർ അപ്പ്,

2025 ഡിസംബറിൽ തൃശ്ശൂരിൽ നടന്ന പൂമ്പാറ്റ ഓൾ കേരള ഫാഷൻ ഷോ ഫസ്റ്റ് റണ്ണർ അപ്പ്, കൊച്ചിൽ നടന്ന ദേശീയ ഡൗൺ സിൻഡ്രോം ഒളിമ്പിക്സ് 2025 ൽ  രണ്ട് വെങ്കല മെഡൽ, 2024 ൽ  കോഴിക്കോട് നടന്ന സംസ്ഥാന സ്പെഷ്യൽ ഒളിമ്പിക്സിൽ വെങ്കല മെഡൽ എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. നാല് വയസുകാരി ആയിഷ എമിൻ സഹോദരിയാണ്. സ്കൂളിലെ അദ്ധ്യാപകരുടെയും നാട്ടുകാരുടെയും ഭിന്നശേഷി കൂട്ടായ്മകളുടെയും പൂർണ്ണമായ പിന്തുണ ഫാത്തിമ മിനക്ക് ലഭിക്കുന്നുണ്ട്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അടക്കം നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഫാത്തിമ മിനയെ കഴിഞ്ഞ ദിവസം മൂന്നിയൂരിൽ വെച്ച്  പ്രതിപക്ഷ നേതാവ് വി.ഡി. ശതീഷൻ പൊന്നാട അണിയിച്ച് ആദരിച്ചിരുന്നു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post