വേങ്ങര: അമ്മാഞ്ചേരിക്കാവ് ഭഗവതിക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 13 വെള്ളിയാഴ്ച വേങ്ങരയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നാളെ ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 12 മണി വരെ കൂരിയാട് - മലപ്പുറം റോഡിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് വേങ്ങര പോലീസ് അറിയിച്ചു.
ഉത്സവത്തോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് യാത്രക്കാർക്കായി പോലീസ് ബദൽ പാതകൾ നിർദ്ദേശിച്ചിട്ടുണ്ട്:
കൂരിയാട് ഭാഗത്ത് നിന്നും മലപ്പുറത്തേക്ക് പോകുന്നവർ: മണ്ണിൽപിലാക്കലിൽ നിന്നും തിരിഞ്ഞ് മണ്ണിൽപിലാക്കൽ - തറയിട്ടാൽ ബ്ലോക്ക് റോഡ് വഴി യാത്ര ചെയ്യേണ്ടതാണ്.
മലപ്പുറം ഭാഗത്ത് നിന്നും വരുന്നവർ: സിനിമാ ഹാൾ ജംക്‌ഷനിൽ നിന്നും തിരിഞ്ഞ് ചേറൂർ - കുന്നുംപുറം വഴി കൊളപ്പുറം ഭാഗത്തേക്ക് പോകണം.
തിരക്ക് ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതത്തിനും പൊതുജനങ്ങൾ പോലീസിന്റെ നിർദ്ദേശങ്ങളുമായി പൂർണ്ണമായും സഹകരിക്കണമെന്ന് വേങ്ങര പോലീസ് അഭ്യർത്ഥിച്ചു
Post a Comment
Thanks