ഹിക്മ അകാദമിക് കോൺഫൻസ് നാളെ



ചേളാരി: പ്രബോധന വീഥിയിൽ സേവനം ചെയ്യുന്ന പണ്ഡിതർക്കായി സമസ്ത കേരള സുന്നി യുവജന സംഘം തേഞ്ഞിപ്പലം സോൺ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹിക്മ അകാദമിക് കോൺഫറൻസ് നാളെ (ഞായർ) കാലത്ത് ഒൻപതു മണി മുതൽ പടിക്കൽ ആറങ്ങാട്ടുപറമ്പിൽ നടക്കും.

പലിശ,സാമ്പത്തിക ചൂഷണം, സകാത്ത് സാമൂഹ്യ സൃഷ്ടിപ്പിൻ്റെ പ്രായോഗിക തലം, മഹല്ല് മിഹ്റാബുകളുടെ പ്രയോഗം എന്നീ വിഷയങ്ങൾ പണ്ഡിതോചിത ചർച്ചക്കു വിധേയമാകുന്ന പരിപാടിക്ക് സമസ്ത കേന്ദ്ര മുശാവറ അംഗം അഹമ്മദ് അബ്ദുല്ലാഹ് അഹ്സനി ചെങ്ങാനി , എസ് വൈ എസ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ് ജില്ല ഉപാദ്ധ്യക്ഷൻ ബശീർ അഹ്സനി നേതൃത്വം നൽകും.

ശംസുദ്ധീൻ സഖാഫി, അസ്ലം സഖാഫി,സയ്യിദ് സൈനുൽ ആബിദീൻ തുറാബ് സഖാഫി, അബ്ദുന്നാസർ കെ കെ, ഇ ഇല്യാസ് സഖാഫി , ശഹീർ അഹ്സനി, ഫള്ൽ സഖാഫി, മൊയ്തീൻകുട്ടി അസ്ഹരി, ശംസുദ്ധീൻ നിസാമി സംബന്ധിക്കും.

Post a Comment

Thanks

Previous Post Next Post