അക്ഷയ സംരംഭകരാകാന്‍ അവസരം


മലപ്പുറം ജില്ലയില്‍ 77 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു. പൊതുവിഭാഗത്തില്‍ 67 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തില്‍ 8, പട്ടികവര്‍ഗ്ഗ വിഭാഗത്തിലേക്ക് 2 ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. പ്രായപരിധി 18-50 വയസ്സ്. എല്ലാ വിഭാഗക്കാര്‍ക്കും പ്രായപരിധി ബാധകമാണ്. ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 


അടിസ്ഥാന യോഗ്യത: പ്ലസ് ടു. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതയുള്ളവര്‍ക്കും വനിത, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും, സ്വന്തം / വാടക മുറി സൗകര്യമുള്ളവര്‍ക്കും വെയ്റ്റേജ് ലഭിക്കും. പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേകമായി ലൊക്കേഷനുകള്‍ സംവരണം ചെയ്തിട്ടുണ്ട്.

 

750 രൂപ ഫീസ് സഹിതം https://lbsedp.lbscentre.in/akshaya26 എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 0471 2560311, 312, 9400923669 എന്നീ നമ്പറുകളിലോ lbscentre@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

മറ്റു വിവരങ്ങള്‍ക്ക് അക്ഷയ ജില്ലാ ഓഫീസിന്റെ 0483.2739027 എന്ന നമ്പറില്‍ adpompm.akshaya@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. മാര്‍ച്ച് 7 വരെ അപേക്ഷ സമര്‍പ്പിക്കാം.


ഫോണ്‍-04832739027/28

Post a Comment

Thanks

أحدث أقدم