മൂന്നിയൂർ: മൂന്നിയൂരിൽ സി.ഡി.എസ്. ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മുസ്ലിം ലീഗിലെ ജംഷീന പൂവാട്ടിൽ തെരഞ്ഞെടുക്കപ്പെട്ടു.
ആകെയുള്ള 24 വോട്ടിൽ യു .ഡി .എഫ് . സ്ഥാനാർത്ഥി ജംഷീനക്ക് 17 വോട്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മൽസരിച്ച പ്രസന്നക്ക് 6 വോട്ടും ലഭിച്ചു. ഒരു യു.ഡി.എഫ് വോട്ട് അസാധുവായി.
വൈസ് പ്രസിഡണ്ടായി യു.ഡി.എഫ് സ്ഥാനാർത്ഥിയായി മൽസരിച്ച മുസ്ലിം ലീഗിലെ മൈമൂനത്തിനെ തെരഞ്ഞെടുത്തു. യു.ഡി.എഫിന് 18 വോട്ടും എൽ.ഡി.എഫിന് 6 വോട്ടും ലഭിച്ചു. ചെയർ പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട ജംഷീന കഴിഞ്ഞ തവണ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിലെ മെമ്പറായിരുന്നു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment
Thanks