സർട്ടിഫിക്കറ്റുകൾക്കായി വില്ലേജ് ഓഫീസുകൾ കയറിയിറങ്ങേണ്ട; നേറ്റിവിറ്റി കാർഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചു


കേന്ദ്ര സർക്കാർ നിയമങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിലുള്ള ആശങ്കകൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച 'നേറ്റിവിറ്റി കാർഡ്' ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. റവന്യൂ മന്ത്രി കെ. രാജനാണ് ബിൽ സഭയുടെ മേശപ്പുറത്ത് വെച്ചത്. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ട ബിൽ നാളെ സഭ പാസാക്കും.

സംസ്ഥാനത്തെ വിവിധ സേവനങ്ങൾക്കും സാമൂഹിക ആവശ്യങ്ങൾക്കും തിരിച്ചറിയൽ രേഖയായി ഇനി ഈ കാർഡ് ഉപയോഗിക്കാം. ഒരാൾക്ക് തന്റെ ആജീവനാന്ത കാലത്തേക്ക് ഉപയോഗിക്കാവുന്ന ആധികാരിക രേഖയായിട്ടാണ് സർക്കാർ നേറ്റിവിറ്റി കാർഡിനെ വിഭാവനം ചെയ്തിരിക്കുന്നത്.

Post a Comment

Thanks

Previous Post Next Post