ഡിഫറന്റ് എക്സ്പോ 2026 ഉദ്ഘാടനം ചെയ്തു.


  കോട്ടക്കൽ നഗരസഭയുടെ സഹകരണത്തോടെ പെരുമണ്ണ ക്ലാരി ചിരാഗ് ഭിന്നശേഷി തൊഴിൽ കേന്ദ്രം കോട്ടക്കൽ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിൽ സംഘടിപ്പിച്ച ഡിഫറന്റ് എക്സ്പോ 2026 ഉദ്ഘാടനം ചെയ്തു.


പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സി. സാഹിറ, കോട്ടക്കൽ നഗരസഭ വൈസ് ചെയർപേഴ്സൺ റംല ടീച്ചർ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ സാജിദ് മങ്ങാട്ടിൽ, സുലൈമാൻ പാറമ്മൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകാൻ ഇടയുള്ള അനേകം മനുഷ്യരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചു നയിക്കുന്നതിലപ്പുറം മഹത്തായ പ്രവർത്തനം മറ്റെന്തുണ്ടാകും. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പെരുമണ്ണക്ലാരി ഗ്രാമപഞ്ചായത്തിൽ സ്ഥാപിതമായ ചിരാഗ് എന്ന ഭിന്നശേഷി തൊഴിൽ കേന്ദ്രം കഴിഞ്ഞ ആഴ്ച സന്ദർശിക്കുവാൻ അവസരം ലഭിച്ചിരുന്നു.


ഭിന്നശേഷിയുള്ളവർക്കായി തൊഴിലും ആത്മവിശ്വാസവും ഒരുപോലെ നൽകുന്ന ഈ സംരംഭം അതീവ പ്രശംസനീയമാണ്. കാഴ്ചശക്തിയില്ലാത്ത ഭിന്നശേഷിക്കാർ നിർമ്മിച്ച ഗുണമേന്മയുള്ള സൈക്കിൾ, ട്രൈസൈക്കിൾ എന്നിവ വിലക്കുറവോടെയും വാറന്റിയോടെയും ലഭ്യമാകുന്ന ഈ ഡിഫറന്റ് എക്സ്പോ സന്ദർശിച്ച് ഈ സദുദ്യമത്തിന് എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


കെ. കെ. നാസർ

ചെയർമാൻ,

കോട്ടക്കൽ നഗരസഭ

Post a Comment

Thanks

أحدث أقدم