കേന്ദ്ര ബജറ്റ് 2026 ബജറ്റിൽ കേരളത്തിന് നിരാശ; 7 അതിവേഗ റെയിൽ ഇടനാഴികൾ, കേരളമില്ല


മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നു. തുടർച്ചയായി 9 ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടവും ഇതോടെ നിർമല സീതാരാമന് സ്വന്തമായി. രാജ്യത്ത് ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളതിന്‍റെ റെക്കോർഡ് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പേരിലാണ്. 

മൂന്നാം മോദി സർക്കാറിന്‍റെ മൂന്നാം ബജറ്റിൽ  സാമ്പത്തിക വളർച്ച, ജനപങ്കാളിത്തം, എല്ലാവർക്കും വികസനം തുടങ്ങിയ കാര്യങ്ങളിൽ ഊന്നിയുള്ള പ്രഖ്യാപനങ്ങൾ. നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ധാതു ഇടനാഴിയാണ് ആദ്യ വലിയ പ്രഖ്യാപനം. അതിൽ കേരളവും ഇടം പിടിച്ചിട്ടുണ്ട്.

രാജ്യത്ത് തൊഴിലവസരങ്ങൾ വർധിപ്പിച്ചതായും സമ്പദ് വ്യവസ്ഥയെ പിടിച്ചുനിർത്താനുള്ള ക്രിയാത്മക നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.


കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെയാണ് ധാതു ഇടനാഴി പദ്ധതികൾക്കായി പരിഗണിച്ചിരിക്കുന്നത്. ധാതു സമ്പുഷ്ടമായ ഈ സംസ്ഥാനങ്ങളിൽ ധാതു ഖനനം, സംസ്കരണം അടക്കം വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷൻ്റെ ഭാഗമായാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. നാൽപതിനായിരം കോടി രൂപയാണ് ഇതിനായി നീക്കിവെക്കുന്നത്.


മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ വാരണാസി മുതൽ സിലിഗുരി വരെ നഗരങ്ങൾക്കിടയിൽ7 അതിവേഗ റെയിൽ ഇടനാഴികളുടെ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. മുംബൈ -പൂനെ , പൂനെ -ഹൈദരാബാദ് , ഹൈദരാബാദ് - ചെന്നൈ , ഡൽഹി -വാരണാസി വരെ, വാരണാസി - സിലിഗുരി എന്നിവയാണ് ഏഴ് റെയിൽനേ ഇടനാഴികൾ. ഖാദി, കൈത്തറി മേഖലയെ ശക്തിപ്പെടുത്തുന്നതിനായി മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് സംരംഭം, സെമികണ്ടക്ടർ മിഷനുവേണ്ടി 40000 കോടി രൂപ എന്നിവയും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്.


സമ്പദ് വ്യവസ്ഥ പിടിചുനിർത്താൻ മോദി സർക്കാർ ക്രീയാത്മക നടപടി സ്വീകരിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. സ്പോർട്സ് ഉപകരണങ്ങളുടെ നിമ്മാണത്തിനും ഗവേഷണത്തിനും പദ്ധതിയുണ്ട്. നാഷണൽ ഫൈബർ പ്രോജക്ട് ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി ചെറുകിട പദ്ധതികൾക്കായി 2000കോടി രൂപ വകയിരുത്തുന്നതായും പ്രഖ്യാപിച്ചു.


പ്രമേഹ മരുന്നുകളുടെയും കാന്‍സര്‍ മരുന്നുകളുടെയും വില കുറയുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. വിട്ടുമാറാത്ത രോഗങ്ങള്‍ക്കുള്ള താങ്ങാനാവുന്ന ചികില്‍സ ഉറപ്പാക്കുക എന്നത് 2026ലെ ബജറ്റിലെ ആരോഗ്യ സംരക്ഷണ മുന്‍ഗണനയാണെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ അമിതവണ്ണം വലിയ തോതില്‍ വര്‍ദ്ധിച്ചു വരികയാണെന്നും പൊതുജനാരോഗ്യം വെല്ലുവിളിയായി മാറുകയാണെന്നും സാമ്പത്തിക സര്‍വേയില്‍ ചൂണ്ടികാണിച്ചിരുന്നു. ആരോഗ്യ മേഖലയാക്കായി അഞ്ചു പ്രാദേശിക മെഡിക്കല്‍ ഹബ്ബുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഉത്തരേന്ത്യയില്‍ ഒരു മാനസികാരോഗ്യ സ്ഥാപനം കൊണ്ടുവരുന്നതിനായി സര്‍ക്കാര്‍ NIMHANS 2.0 സ്ഥാപിക്കുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

Post a Comment

Thanks

أحدث أقدم