പൂജിക്കാൻ കൊണ്ടുവന്ന കാര്‍ നിയന്ത്രണംവിട്ടു; ഗേറ്റ് പൊളിഞ്ഞു, വാഹനത്തിനും കേടുപാട്


ഗുരുവായൂർ: പൂജിക്കാൻ കൊണ്ടുവന്ന കാർ നിയന്ത്രണംവിട്ട് ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിലെ സ്റ്റീല്‍ കവാടം ഇടിച്ച്‌ തകർത്തു.


നടപ്പുരയിലൂടെ ഭക്തർ നടന്നുപോകുന്നുണ്ടായിരുന്നെങ്കിലും അപകടമുണ്ടായില്ല. കോഴിക്കോട്ട് നിന്ന് വന്ന ഭക്തരുടെ കാറാണ് ഇടിച്ചത്.


ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കിഴക്കേ നടപ്പുരയില്‍ വാഹന പൂജാച്ചടങ്ങ് കഴിഞ്ഞ് കാർ മുന്നോട്ടെടുത്തപ്പോഴാണ് ഗേറ്റിലിടിച്ചത്. ഗേറ്റ് തകർന്നുവീഴുകയും ചെയ്‌തു. കാറിന്റെ മുൻവശത്തിന് കേടുപാടുകള്‍ ഉണ്ടായി. തകർന്ന ഗേറ്റ് ശരിയാക്കി നല്‍കുമെന്ന് വാഹനയുടമ പറഞ്ഞു. ഇന്ന് രാവിലെ ദേവസ്വത്തിന്റെ മരാമത്ത് വിഭാഗം ഉദ്യോഗസ്ഥരെ കണ്ട് അറ്റകുറ്റപ്പണിയുടെ ചെലവുതുക ദേവസ്വത്തില്‍ അടയ്‌ക്കാമെന്ന് അവർ അറിയിച്ചു.

Post a Comment

Thanks

Previous Post Next Post