സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ഭാഗമായി നോട്ടിസ് ലഭിച്ചവർക്കു രേഖകൾ അപ്ലോഡ് ചെയ്യാനായി ഓൺലൈൻ സംവിധാനം ഒരുങ്ങി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ https://voters.eci.gov.in/m വെബ്സൈറ്റ് ലിങ്കിൽ പ്രവേശിക്കുമ്പോൾ കാണുന്ന 'സബ്‌മിറ്റ് ഡോക്യുമെന്റ് എഗെയ്ൻസ്റ്റ് നോട്ടിസ് ഇഷ്യുഡ്' എന്ന ബട്ടണിലാണ് ക്ലിക്ക് ചെയ്യേണ്ടത്.
മൊബൈൽ നമ്പറോ വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പറോ നൽകിയാൽ ഒടിപി ലഭിക്കും. ഈ ഒടിപി ഉപയോഗിച്ചു ലോഗിൻ ചെയ്തു രേഖകൾ അപ്ലോഡ് ചെയ്യാം. സമർപ്പിക്കുന്ന രേഖകൾ പരിശോധിച്ചശേഷമാകും വോട്ടറെ ഹിയറിങ്ങിനു വിളിക്കണോ വേണ്ടയോ എന്ന് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫീസർ തീരുമാനിക്കുക.
Post a Comment
Thanks