നന്നമ്പ്ര പഞ്ചായത്ത് സാന്ത്വനംപെയിൻ പാലിയേറ്റീവ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

 


പാലിയേറ്റീവ് സംരഭങ്ങളെ പ്രോത്സാഹിപ്പിക്കൽ സർക്കാറിൻ്റെ നയം : മന്ത്രി അബ്ദുറഹ്മാൻ .


 തിരൂരങ്ങാടി : പാലിയേറ്റീവ് സംരഭങ്ങളെ പ്രോത്സാഹിപ്പിക്കൽ സർക്കാറിൻ്റെ നയമാണെന്ന്  മന്ത്രി വി .അബ്ദുർ റഹ്മാൻ പറഞ്ഞു. നന്നമ്പ്ര പഞ്ചായത്ത് സാന്ത്വനം പെയ്ൻ ആൻ്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം മഹത് സംരംഭങ്ങളെ പരിപോഷിപ്പിക്കാർ സർക്കാർ ആവുന്നത് ചെയ്യും. കാന്തപുരം ഉസ്താദിൻ്റെ നേതൃത്വത്തിൽ നടക്കുന്ന സാന്ത്വന ജീവകാരുണ്യ പ്രവർത്തനങ്ങൾ കേരളത്തിൽ മാത്രമല്ല രാജ്യത്തിൻ്റെ മറ്റ് സംസ്ഥാനങ്ങളിൽ പോലും വളരെ മാതൃകാപരമായിട്ടാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

          ചടങ്ങിൽ സയ്യിദ് അബ്ദുൽ കരീം തെയ്യാല അദ്ധ്യക്ഷത വഹിച്ചു.

എസ്. വൈ .എസ് . സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം, ഫിനാൻസ് സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക് , ജില്ലാ പഞ്ചായത്ത് അംഗം ശരീഫ് കുറ്റൂർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മൊയ്തീൻകുട്ടി  പച്ചായി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാഫി പൂക്കയിൽ , ഫക്രുദ്ദീൻ അലി മച്ചിങ്ങത്താഴം, കോമുട്ടി ഹാജി നെച്ചിക്കാട്ട്, മോഹനൻ നന്നമ്പ്ര,ഹസ്സൻ തിരുത്തി,  സുലൈമാൻ മുസ്ലിയാർ വെള്ളിയാമ്പുറം സംസാരിച്ചു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post