മുഖത്തും തലയ്ക്കും പുറത്തും വടി കൊണ്ടടിച്ചു, കാലുപിടിച്ച് മാപ്പ് പറയിപ്പിച്ചു, 16കാരനെ ക്രൂരമായി മർദിച്ച് ഒരു സംഘം വിദ്യാർത്ഥികൾ; കേസ്


കല്‍പ്പറ്റ: പതിനാറുകാരനെ സംഘം ചേര്‍ന്ന് മര്‍ദിച്ചെന്ന പരാതിയില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. വയനാട് കല്‍പ്പറ്റയിലാണ് സംഭവം. പിതാവ് നല്‍കിയ പരാതിയില്‍ കല്‍പ്പറ്റ പൊലീസ് കേസെടുത്തു.

സീനിയര്‍ വിദ്യാര്‍ഥികളിലൊരാളെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു സംഘം വിദ്യാര്‍ഥികള്‍ പതിനാറുകാരനെ മര്‍ദിച്ചതെന്നാണ് പ്രാഥമിക വിവരം. ഫോണ്‍ വിളിച്ചുവരുത്തിയ ശേഷം വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദക്കുകയായിരുന്നു. മുഖത്തും തലക്കും പുറത്തും വടികൊണ്ട് അടിക്കുന്നതും കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നു.

മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി കഴിഞ്ഞ രണ്ട് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൈക്കും മുഖത്തും തലക്കും പരിക്കേറ്റിട്ടുണ്ട്.

Post a Comment

Thanks

Previous Post Next Post