വള്ളിക്കുന്ന് അത്താണിക്കലിൽ നിന്ന് ഇന്നലെ ഉച്ചയോടെ കാണാതായ 11 വയസ്സുകാരി ശ്രീലക്ഷ്മിയെ കണ്ടെത്തി. കോഴിക്കോട് മൊഫ്യൂസൽ ബസ്റ്റാൻഡിൽ വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്.
അത്താണിക്കൽ എൽ.പി സ്റ്റോപ്പിന് സമീപം താമസിക്കുന്ന ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രീലക്ഷ്മി, പിതാവ് മൊബൈൽ ഫോൺ വാങ്ങിവെച്ചതിലുള്ള പ്രകോപനം മൂലമാണ് വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്. വീട്ടിൽ നിന്നിറങ്ങിയ കുട്ടി ആദ്യം കോട്ടക്കടവ് പ്രബോധിനിയിലെ ബന്ധുവീട്ടിലെത്തുകയും അവിടെ നിന്ന് കാൽനടയായി കോഴിക്കോട്ടേക്ക് പോവുകയുമായിരുന്നു.
കുട്ടിയെ കാണാതായത് സംബന്ധിച്ച് ബന്ധുക്കൾ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചിരുന്നു. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കെയാണ് കോഴിക്കോട്ട് വെച്ച് കുട്ടിയെ കണ്ടെത്തുന്നത്.
വിവരമറിഞ്ഞതിനെ തുടർന്ന് പരപ്പനങ്ങാടി പോലീസും ബന്ധുക്കളും കോഴിക്കോട്ടേക്ക് പോയി കുട്ടിയെ കൂട്ടിക്കൊണ്ടുവന്നു. മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കൊടുവിൽ കുട്ടിയെ സുരക്ഷിതമായി കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് നാടും വീട്ടുകാരും.
Post a Comment
Thanks