പരോളിനിറങ്ങിയപ്പോൾ വിവാഹം, ഇനി വേണ്ടത് ഹണിമൂൺ ലീവ്; ‘അതിന് സമയമായിട്ടില്ലെന്ന്’ കർണാടക ഹൈക്കോടതി



തടവിൽ കഴിയുന്നവർക്ക് വളരെ യാദൃശ്ചികമായി മാത്രമേ പരോൾ ലഭിക്കാറുള്ളു, അതും നിബന്ധനകൾ കർശനമായി പാലിക്കണമെന്നത് നിർബന്ധമാണ്. എന്നാൽ കർണാടക ഹൈക്കോടതിയിലാണ് വളരെ വ്യത്യസ്തമായ ഒരു ആവശ്യവുമായി തടവിൽ കഴിയുന്ന ആൾ കോടതിയെ സമീപിക്കുന്നത്. സാധാരണയായി പരോൾ അനുവദിക്കുന്നത് മക്കളുടെയോ സഹോദരങ്ങളുടെയോ തുടങ്ങി വളരെയടുത്ത ബന്ധത്തിലുള്ള ആരുടെയെങ്കിലും വിവാഹത്തിനാണ്. അതും ജീവപര്യന്തം തടവ് ലഭിക്കുന്നവർക്ക് പരോൾ കിട്ടുന്നത് തന്നെ വളരെ ബുന്ധിമുട്ടാണ്.


എന്നാൽ കൊലപാതക കോസിലെ പ്രതിക്ക് പരോൾ കിട്ടിയപ്പോൾ സ്വന്തം കല്ല്യാണം തന്നെ നടത്തിയിട്ടാണ് കഴിഞ്ഞ് തിരിച്ചെത്തിയത്. 2024 നവംബർ 26-ന് ഒരു സ്ത്രീയെക്കൊലപ്പെടുത്തിയ കേസിൽ ബം​ഗ്ലൂരിലെ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ജഡ്ജി സിബി സന്തോഷിന്റെ വിധി പ്രകാരം പ്രതിയെ പരപ്പന അ​ഗ്രഹാര സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. എന്നാൽ വളരെ താമസിയാതെ തന്നെ പ്രതി വിവാഹം കവിക്കണമെന്ന ആവശ്യവുമായി അധികൃതരെ സമീപിച്ചു. 2025 ജനുവരി 16-ന് ജയിൽ അധികൃതർ ഈ ആവശ്യം തള്ളിക്കളഞ്ഞു. എന്നാൽ താമസിയാതെ പ്രതിയുടെ അമ്മ മകന് വിവാഹ പ്രായമായതിനാൽ പരോൾ അനുവ​ദിക്കണമെന്ന ആവശ്യവുമായി കർണാടക ഹൈക്കോടതിയെ സമീപിച്ചു. അങ്ങനെയാണ് കോടതി വഴി പ്രതിക്ക് ജാമ്യം ലഭിക്കുന്നത്.


വിവാഹം കഴിഞ്ഞ് തിരികെയെത്തിയ പ്രതി വീണ്ടും പരോൾ ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചെങ്കിലും അവർ പരോൾ ആവശ്യം തള്ളുകയായിരുന്നു. എന്നാൽ ഇത്തവണ ഭാര്യയാണ് പ്രതിയ്ക്ക് വേണ്ടി പരോൾ ആവശ്യവുമായി കോടതിയെ സമീപിച്ചത്. എന്നാൽ തുടരെ തുടരെ പരോൾ അനുവദിക്കാവൻ കഴിയില്ലെന്നും, 6 മാസത്തിന് ശേഷം വീണ്ടും പെറ്റീഷൻ നൽകാനും കോടതി വിധിക്കുകയായിരുന്നു.

Post a Comment

Thanks

Previous Post Next Post