തിരൂരങ്ങാടി:കക്കാട് തങ്ങൾ പടിയിൽ ദേശീയ പാതയിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമാണം 25 ദിവസത്തിനകം ആരംഭിക്കുമെന്ന് കെ.എൻ.ആർ. സി. കമ്പനി പ്രൊജക്ട് ഡയറക്ടർ കൃഷ്ണ റെഡ്ഢി അറിയിച്ചതായി നഗരസഭ 12- ഡിവിഷൻ കൗൺസിലർ ഇഖ്ബാൽ കല്ലുങ്ങൽ പറഞ്ഞു.
എം.പി. അബ്ദുസമദ് സമദാനി എം.പി യുടെ നേതൃത്വത്തിൽ 2025 ഒക്ടോബർ 2 ന് പൂവൻ ചിനയിൽ ചേർന്ന സുപ്രധാന യോഗത്തിലെ ഇടപെടലിലൂടെയാണ് ഫൂട്ട് ഓവർ ബ്രിഡ്ജ് പരിഗണിച്ചത്.
തുടർന്ന് 2025 നവമ്പർ 3ന് ദേശീയ പാത അതോറിറ്റി നിർമാണത്തിന് ഉത്തരവ് നൽകുകയായിരുന്നു. കക്കാട് പ്രദേശത്തെ വലിയൊരു ആവശ്യമാണ് നിർമാണത്തിലൂടെ പരിഹരിക്കപ്പെടുക. പ്രത്യേക ഇടപെടൽ നടത്തിയ ഡോ :എം. പി. അബ്ദുസമദ് സമദാനിയെ കക്കാട്ട് ആദരിച്ചിരുന്നു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
Post a Comment
Thanks