തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ്ങിൽ വൻ തീപ്പിടിത്തം. രണ്ടാം പ്ലാറ്റ്‌ഫോമിനോട് ചേർന്ന പാർക്കിങ്ങിലാണ് തീ പടർന്നത്. നൂറിലേറെ ബൈക്കുകൾ കത്തിനശിച്ചു. ഫയർ ഫോഴ്‌സ് എത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നു. എന്താണ് തീപ്പിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല. ആദ്യം ഇലക്ട്രിക് വാഹനത്തിനാണ് തീ പിടിച്ചതെന്ന് സംശയം.
ഈ മേഖലയിലാണ് ഏറ്റവുമധികം വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഏകദേശം 500 ൽ അധികം ബൈക്കുകളാണ് എല്ലാദിവസവും ഇവിടെ പാർക്ക് ചെയ്യുന്നത്. പാർക്കിങ് ഷെഡ്ഡിലുള്ള വാഹനങ്ങൾ പൂർണമായും കത്തിനശിക്കുമെന്നാണ് കരുതുന്നത്. രാവിലെ 6.45 ഓടെയാണ് തീപ്പിടിത്തം ഉണ്ടായത്.
Post a Comment
Thanks