കോഴിക്കോട്: മലനാട് ഗ്രൂപ്പിന്റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ടൗൺ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ റഷീദ് ഏലായിക്ക് (തിരൂരങ്ങാടി) കക്കോടി മേഖലാ ശിഹാബ് തങ്ങൾ പുരസ്കാരം നൽകി ആദരിച്ചു.
വിവിധ ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവും നിസ്വാർത്ഥ സേവനവും പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ചടങ്ങിൽ മലനാട് ഗ്രൂപ്പ് കൺവീനർ കെ.പി. മജീദ് പൊന്നാട അണിയിച്ച് ആദരവ് കൈമാറി. പരിപാടിയിൽ മലനാട് ഗ്രൂപ്പിന്റെ വിവിധ ഭാരവാഹികളും സാംസ്കാരിക പ്രവർത്തകരും സംബന്ധിച്ചു.
സാമൂഹ്യ സേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ തുടരുന്ന റഷീദ് ഏലായിക്ക് ചടങ്ങിൽ പങ്കെടുത്തവർ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു

Post a Comment
Thanks