തിരൂരങ്ങാടി: തിരൂരങ്ങാടി പി.എസ്.എം.ഒ (ഓട്ടോണമസ്) കോളേജിലെ ഫിസിക്സ് അസോസിയേഷൻ പുറത്തിറക്കിയ 'ഇൻഫ്രാറെഡ്' (INFRARED) മാഗസിൻ ചീഫ് എഡിറ്റർ ഹസീബ എം.ടി സദിഖ് മെമ്മോറിയൽ 'ബെസ്റ്റ് ചീഫ് എഡിറ്റർ' (2025-26) പുരസ്കാരത്തിന് അർഹയായി.
കോളേജിലെ ഫിസിക്സ് വിഭാഗം നാലാം സെമസ്റ്റർ വിദ്യാർത്ഥിനിയായ ഹസീബ, 2022-25 ബാച്ച് ബി.എസ്.സി മാത്തമാറ്റിക്സ് വിദ്യാർത്ഥികളുടെയും ഫിസിക്സ് അസോസിയേഷന്റെയും സംയുക്തമായ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി. മികച്ച എഡിറ്റിംഗ് വൈഭവം മുൻനിർത്തിയാണ് സദിഖ് മെമ്മോറിയൽ ഈ അംഗീകാരം നൽകിയത്.
വിദ്യാർത്ഥികളുടെ സർഗ്ഗാത്മകമായ കഴിവുകളെ കോർത്തിണക്കി 'ഇൻഫ്രാറെഡ്' മാഗസിൻ മികവുറ്റ രീതിയിൽ പുറത്തിറക്കുന്നതിൽ ഹസീബ വഹിച്ച നേതൃപരമായ പങ്കാണ് പുരസ്കാരത്തിന് അർഹയാക്കിയത്. ഹസീബയുടെ ഈ നേട്ടത്തിൽ കോളേജ് അധികൃതരും സഹപാഠികളും സന്തോഷം രേഖപ്പെടുത്തി

Post a Comment
Thanks