ചെമ്മാട് ബ്ലോക്ക് റോഡ് പ്രവർത്തി :ബസുകൾക്ക് ക്രമീകരണം ഏർപ്പെടുത്തി.


തിരൂരങ്ങാടി:ചെമ്മാട് ബ്ലോക്ക് റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 20/01/2026 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നു. 

റോഡ് പണി നടക്കുന്നതിനാൽ ബസുകൾക്ക് ക്രമീകരണം ഏർപ്പെടുത്തി. പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുന്ന ബസുകൾ സിവിൽ സ്‌റ്റേഷൻ ജംഗ്ഷൻ പരിസരത്തും, വേങ്ങര, കോട്ടക്കൽ ഭാഗത്തേക്ക് പോകുന്ന ബസുകൾ ദർശന ജംഗ്ഷൻ പരിസരത്തും താത്കാലികമായി നിർത്തി  യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണമെന്ന് പോലീസ് അറിയിച്ചു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post