പായസ ചെമ്പിൽ വീണ് പൊള്ളലേറ്റ ചേളാരി സ്വദേശി മരണപ്പെട്ടു.


ചേളാരി:പായസം തയ്യാറാക്കുന്നതിനിടെ അബദ്ധത്തിൽ പായസച്ചെമ്പിൽ വീണ് ഗുരുതരമായി പൊള്ളലേറ്റയാൾ മരിച്ചു. മലപ്പുറം ചേളാരി പത്തൂർ നഗറിലെ അയപ്പൻ ആണ് മരിച്ചത്. ബന്ധു വീട്ടിൽ വിവാഹ സൽക്കാരത്തിന് പായസം തയാറാക്കുന്നതിന് ഇടയിൽ ആയിരുന്നു അപകടം. വലിയ ചട്ടുകം ഉപയോഗിച്ച് ഇളക്കുന്നതിനിടെ അബദ്ധത്തിൽ പായസത്തിൽ വീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അപകടം. ബന്ധുവീട്ടിലെ വിവാഹാഘോഷത്തിന്റെ ഭാഗമായി പായസം തയ്യാറാക്കുകയായിരുന്നു. പായസം വലിയ ചട്ടുകം ഉപയോഗിച്ച് ഇളക്കിക്കൊണ്ടിരുന്ന അയ്യപ്പൻ കാൽ വഴുതി പായസത്തിലേക്ക് വീഴുകയായിരുന്നു. ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ അയ്യപ്പനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു വിദഗ്ധ ചികിത്സ നൽകിയെങ്കിലും ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post