ട്രെയിൻ യാത്രക്കാർക്ക് റെയിൽവേ പൊലീസിന്റെ സേവനങ്ങൾ ലഭ്യമാക്കാൻ ‘റെയിൽ മൈത്രി’; ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി പേടി വേണ്ട; പുതിയ മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭിക്കുന്നത് ഈ 5 സേവനങ്ങൾ


തിരുവനന്തപുരം: യാത്രക്കാരുടെ ജീവനും സ്വത്തിനും സ്വകാര്യതയ്ക്കും സുരക്ഷ ഉറപ്പാക്കാൻ മൊബൈൽ ആപ്ലിക്കേഷൻ. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പൊതുജനങ്ങൾക്ക് ഇനി കേരള റെയിൽവേ പൊലീസിന്റെ സേവനങ്ങൾ ലഭ്യമാകും. ഇതിനായി ആരംഭിച്ച ‘റെയിൽ മൈത്രി’ മൊബൈൽ ആപ്ലിക്കേഷൻറെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തൈക്കാട് പൊലീസ് ട്രെയിനിങ് കോളജിലെ ചടങ്ങിൽ വെച്ചായിരുന്നു ഉദ്ഘാടനം.


ട്രെയിൻ യാത്രയ്ക്കിടയിൽ സംഭവിക്കുന്ന കുറ്റകൃത്യങ്ങൾക്ക് നേർ സാക്ഷികളാകുന്ന യാത്രക്കാർക്ക് സംരക്ഷണം നൽകുകയും അവരുടെ ജീവനും സ്വത്തിനും സ്വകാര്യതയ്ക്കും കാര്യക്ഷമമായ സുരക്ഷ ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെയാണ് മൊബൈൽ ആപ്ലിക്കേഷനു തുടക്കം കുറിച്ചത്. റെയിൽവേ പൊലീസിന്റെ സേവനങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കുന്നതിനായി ‘റെയിൽ മൈത്രി’ ആപ്ലിക്കേഷനെ കേരള പൊലീസിന്റെ ഔദ്യോഗിക ആപ്ലിക്കേഷനായ ‘പോൽ’ ആപ്പുമായി സംയോജിപ്പിച്ചിട്ടുണ്ട്. ആപ്പിൽ ആദ്യഘട്ടത്തിൽ ലഭിക്കുന്നത് അഞ്ച് സേവനങ്ങളാണ്.‌


ട്രെയിനിൽ ഒറ്റയ്ക്ക് യാത്രചെയ്യുന്നവർക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. ഇത്തരത്തിൽ സഹായം ആവശ്യപ്പെടുന്ന യാത്രക്കാരെ റെയിൽവേ പൊലീസ് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥർ നേരിട്ടെത്തി കാണുകയും ആവശ്യമായ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു.


ട്രെയിനിൽ യാത്രചെയ്യുന്നവർക്ക് വിവിധ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന ഭക്ഷണ ശാലകൾ, മറ്റ് ഷോപ്പുകൾ എന്നിവയുടെ വിവരം ഇതിലൂടെ ലഭ്യമാകുന്നു.


ട്രെയിനിൽ യാത്രചെയ്യുന്നവർക്ക് യാത്രക്കിടയിൽ സംഭവിച്ചതോ, യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പട്ടതോ ആയ രഹസ്യവിവരങ്ങൾ പൊലീസിനെ അറിയിക്കാം. ഇത് അവരുടെ സുരക്ഷിതത്വം വർധിപ്പിക്കുന്നതിന് സഹായകരമാകും.


ട്രെയിൻ യാത്രക്കിടയിൽ നഷ്ടപ്പെട്ടതും ഇതിൽ പൊലീസിന്റെ കൈവശം ലഭിച്ചതുമായ വിവിധ വസ്തുക്കളുടെ ഫോട്ടോകൾ ഈ സേവനത്തിലൂടെ പ്രദർശിപ്പിക്കും. ഇത്തരത്തിൽ പ്രദർശിപ്പിക്കുന്ന വസ്തുക്കളോടൊപ്പം അവ ലഭിച്ച സ്ഥലം, തീയതി, ട്രെയിൻ കൂടാതെ ഇപ്പോൾ പ്രസ്തുത വസ്തുക്കൾ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്നീ വിവരങ്ങളും പ്രദർശിപ്പിക്കും. ഇത് നഷ്ടപ്പെട്ട വസ്തുക്കൾ യാത്രക്കാർക്ക് തിരികെ ലഭിക്കുന്നതിന് സഹായകരമാകും.


ട്രെയിൻ യാത്രക്കിടയിൽ നടക്കുന്ന വിവിധ സംഭവങ്ങളെപ്പറ്റി യാത്രക്കാർക്ക് പൊലീസിനെ ഈ സേവനത്തിലൂടെ അറിയിക്കാം. ട്രെയിനിന്റെ ഉൾവശം, പ്ലാറ്റ്ഫോം, ട്രാക്ക് തുടങ്ങിയ സ്ഥലങ്ങളിൽ നടക്കുന്ന സംഭവങ്ങളെപ്പറ്റി റിപ്പോർട്ട് ചെയ്യാനാകും.

Post a Comment

Thanks

أحدث أقدم