വൻ കുഴല്‍പ്പണ വേട്ട; സ്വകാര്യ ബസ് യാത്രക്കാരരനില്‍ നിന്നും 31 ലക്ഷത്തിലേറെ രൂപ പിടികൂടി

വയനാട് മാനന്തവാടിയില്‍ വൻ കുഴല്‍പ്പണ വേട്ട. ബസ് യാത്രക്കാരനില്‍ നിന്ന് 31 ലക്ഷത്തോളം രൂപ പിടികൂടി.


മാനന്തവാടി തോല്‍പ്പെട്ടി എക്സൈസ് പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. 

കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് സാമിറിനെ പോലീസ് അറസ്റ്റ് ചെയ്തു. ക‍ർണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യബസ്സിലെ യാത്രക്കാരനായിരുന്നു ഇയാള്‍. 

കൊടുവള്ളിയിലേക്ക് കൊണ്ടു പോകുകയായിരുന്ന പണമാണ് പിടികൂടിയതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

Post a Comment

Thanks

أحدث أقدم