സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിലാണ് റെയ്ഡ് നടക്കുന്നത്. പോപ്പുലർഫ്രണ്ടുമായി ബന്ധപ്പെട്ട കേസിലും ബജെപി നേതാവ് ശ്രീനിവാസിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്.
ഈ രണ്ട് കേസുകളിലും ചില പ്രതികൾ ഒളിവിൽ കഴിയുകയാണ്. ഇവർ സ്ഥലത്തുണ്ട് എന്ന സൂചന ലഭിച്ചതിന് പിന്നാലെയാണ് റെയ്ഡ് നടന്നതെന്നാണ് റിപ്പോർട്ട്. പിഎഫ്ഐ കേന്ദ്രങ്ങളിലും പ്രവർത്തകരുടെ വീടുകളിലുമാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിശോധന
കൊലപാതക കേസുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്യാനുള്ളതായി എൻഐഎ വ്യക്തമാക്കുന്നു. ചാവക്കാട്, ആലുവ തുടങ്ങിയ പ്രദേശങ്ങളാണ് പ്രതികൾക്കായി തിരച്ചിൽ നടത്തുന്നത്.
إرسال تعليق
Thanks