ആം ആദ്മി പാർട്ടി നന്നമ്പ്ര പഞ്ചായത്ത് കൊടിഞ്ഞി കമ്മറ്റിയുടെ നേതൃത്വത്തിൽ SIR കരട് വോട്ടർ പട്ടിക 'ജനകീയ പരിശോധന' നടത്തി.
വോട്ടർ പട്ടികയിൽ ഫോട്ടോ മാറിയത് അടക്കമുള്ള പല തെറ്റുകൾ കണ്ടെത്താനും ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും ഈ പരിശോധനയിലൂടെ കഴിഞ്ഞു.
ഇത്തരം പ്രവർത്തികൾ ഇനിയും ഉണ്ടാകുമെന്നും വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പുതുതായി പേര് ചേർക്കാൻ അവസരം ഒരുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
അക്ബർ കൊടിഞ്ഞി,അഷറഫ് മുത്തു, അസീസ് പൊറ്റാണിക്കൽ, ഷാഫി എന്നിവർ നേതൃത്വം നൽകി
إرسال تعليق
Thanks