തിരുരങ്ങാടി MLA ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി..


തെന്നല: ബാങ്ക് നിക്ഷേപക സമിതിയുടെ ആഭിമുഖ്യത്തിൽ തിരുരങ്ങാടി MLA KPA മജീദിൻ്റെ ഓഫീസിലേയ്ക് സ്ത്രീകളടക്കമുള്ള നൂറുകണക്കിന്ന് നിക്ഷേപകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. 'രണ്ടര വർഷമായി മുതലോ പലിശയോ ലഭിക്കാതെ ദുരിതമനുഭവിക്കുകയാണ് നിക്ഷേപകർ,

മുസ്ലിം ലീഗിൻ്റെ നിയന്ത്രണത്തിലുള്ള ഭരണ സമിതി അംഗങ്ങളുടേയും ബാങ്ക്  സെക്രട്ടറിമാരുടേയും കുറ്റകരമായ പ്രവർത്തനങ്ങളും വിവിധ തരം തട്ടിപ്പുകളിലുടെ ബാങ്കിൻ്റെ പണം അപഹരിച്ചതുമാണ് ഈ ദുരവസ്ഥക്ക് കാരണം '

കൃത്രിമരേഖകൾ ചമച്ചും, ആവശ്യമായ രേഖകളില്ലാതെയും വൻ തുകകൾ ലോണെടുത്ത് തിരിച്ചടക്കാതിരുന്നതും ജില്ലയിലൊട്ടാകെ നിയമവിരുദ്ധമായി കമ്മീഷനും ലാഭവും തട്ടിയെടുക്കാൻ കോടിക്കണക്കിന് രൂപയുടെ വ്യാജ ഗുഹോപകരണ വായ്പകൾ അനുവദിച്ചുമാണ് തട്ടിപ്പുകാർ ബാങ്കിൻ്റെ പണം കൈക്കലാക്കിയിട്ടുള്ളത്.

അന്യൻ്റെ പണം കൈക്കലാക്കുക എന്ന ദുരുദ്ദേശത്തോടെ ബാങ്ക് ഡയറക്ടർമാരും സെക്രട്ടറിമാരും ഒത്തുചേർന്ന് കൊല്ലങ്ങളായി തട്ടിപ്പുകൾ നടത്തി വരികയായിരുന്നു

2023 ഏപ്രിൽ മുതലാണ് ബാങ്കിൽ തരളമൂലധന ശോഷണം വന്ന് ഇടപാടുകൾ നടക്കാതെ വന്നതും നിക്ഷേപങ്ങൾ തിരിച്ചു കൊടുക്കാൻ കഴിയാതെ വന്നതും '

ഏകദേശം നാലായിരത്തോളം നിക്ഷേപകർക്കായി ഇപ്പോൾ 50 കോടി രൂപയും അതിൻ്റെ രണ്ട് വർഷത്തെ പലിശയും ബാങ്ക് കൊടുക്കാനുണ്ട്.


പണം കിട്ടാതായ സാഹചര്യത്തിൽ സ്ഥലം MLA എന്ന നിലയിൽ നിക്ഷേപകർ KPA മജീദ് MLA യെ സമീപിച്ച് പരാതി നൽകുകയുണ്ടായി.

കൂടാതെ UDF നടത്തിയ വിചാരണ സദസ്സിൽ വെച്ചും MLA യ്ക് പരാതി നൽകി.

ഒരു പരിഹാര നടപടി കളും ഇല്ലാത്തതിനാൽ വീണ്ടും എം.എൽ എ യെ സമീപിച്ചിരുന്നു.

ഈ ഘട്ടങ്ങളിലെല്ലാം അദ്ദേഹം നിരുത്തരവാദപരമായാണ് പെരുമാറിയത്.

നിക്ഷേപകരുടെ പ്രശ്നം ഞാനറിയില്ല, ഞാൻ പറഞ്ഞിട്ടാണോ തെന്നല ബാങ്കിൽ നിങ്ങൾ പണം നിക്ഷേപിച്ചത്?

എന്നൊക്കെ നിക്ഷേപകരെ അവഹേളിക്കുന്ന ധിക്കാരപരമായ സമീപനമാണ് അദ്ദേഹത്തിൽ നിന്നുണ്ടായത്.

ബാങ്കിൻ്റെ ദുരവസ്ഥ സംസ്ഥാന നിയമസഭയിൽ ഉന്നയിച്ച് സർക്കാരിനെ പ്രശ്ന പരിഹാര  നടപടികളികളിലേയ്ക്കും ബാങ്കിന് പ്രവർത്തിക്കാനുള്ള ഫണ്ട് ലഭ്യമാക്കുന്നതിനും സ്ഥലം MLA എന്ന നിലയിൽ തൻ്റെ നിയോജകമണ്ഡലത്തിലെ ആയിരക്കണക്കിന മനുഷ്യരുടെ ജീവിത പ്രയാസങ്ങൾ പരിഹരിക്കുന്നതിന്ന് ഒരു തരത്തിലുള്ള ഇടപെടലുകളും നടത്തിയിട്ടില്ല എന്ന് മാത്രമല്ല തികഞ്ഞ അവഗണനയും പുച്ഛവും പ്രകടിപ്പിക്കുകയാണുണ്ടായത്.

വളരെ ധിക്കാരപരമായതും നിരുത്തരവാദപരവുമായ തിരുരങ്ങാടി MLA യുടെ സമീപനങ്ങളിൽ മുഴുവൻ നിക്ഷേപകർക്ക് ഉണ്ടായ അതിയായ സങ്കടവും ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തുന്നതിനാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

പ്രതിഷേധ മാർച്ച് നിക്ഷേപക സമിതി സെക്രട്ടറി M മുഹമ്മദ് ഇദ്രീസ് ഉദ്ഘാടനം ചെയ്തു.

നിക്ഷേപക സമിതി പ്രസിഡൻ്റ് MP ഹരിദാസൻ അധ്യക്ഷത വഹിച്ചു.

M ഗോപിനാഥൻ, മുസ്തഫ തിരൂർ എന്നിവർ  പ്രസംഗിച്ചു.

പ്രതിഷേധ മാർച്ചിന് A മൊയ്തുട്ടി, M ഗോപാലകൃഷ്ണൻ, സുരേന്ദ്രൻ ചെമ്മാട് ,NC അബ്ദുറഹിമാൻ, വത്സ പി. മാലിനി P, എന്നിവർ നേതൃത്വം നൽകി.

Post a Comment

Thanks

Previous Post Next Post