താമരശ്ശേരിയില്‍ ഫോണിന്റെ തിരിച്ചടവ് മുടങ്ങിയന്നെ് ആരോപിച്ച് യുവാവിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കാൻ ശ്രമിച്ചതായി പരാതി.
താമരശ്ശേരി അണ്ടോണ മൂഴിക്കുന്നത്ത് അബ്ദുറഹ്മാനെയാണ് (41) വീട്ടില്‍ നിന്ന് വിളിച്ചിറക്കി അപായപ്പെടുത്താൻ ശ്രമിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ താമരശ്ശേരി ചുങ്കത്ത് വെച്ചാണ് സംഭവം.
കൊടുവള്ളിയിലെ മൊബൈല്‍ ഷോപ്പ് വഴി ടിവിഎസ് ഫൈനാന്‍സിലൂടെ 36,000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ അബ്ദുറഹ്മാന്‍ വാങ്ങിയിരുന്നു. ഇതിന്റെ മൂന്നാമത്തെ അടവായ 2302 രൂപ കഴിഞ്ഞദിവസം അടക്കേണ്ടതായിരുന്നു. ഇത് മുടങ്ങിയതിനെതുടര്‍ന്നാണ് ഭീഷണി. സംഭവത്തില്‍ മൂന്നുപേരെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ടിവിഎസ് ഫൈനാന്‍സ് ജീവനക്കാരനായ നരിക്കുനി പാറന്നൂര്‍ സ്വദേശി നിതിന്‍ (28), കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി അഭിനന്ദ് (28), എരഞ്ഞിങ്ങല്‍ക്കണ്ടത്തില്‍ അഖില്‍ (27) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
Post a Comment
Thanks