തിരുവനന്തപുരം: രാജ്യത്തെ മതനിരപേക്ഷ സമൂഹമായി കാണാൻ ശ്രമിച്ച പ്രസ്ഥാനമാണ് സമസ്തയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമസ്‌ത ശദാബ്‌ദി സന്ദേശ യാത്രക്ക് തിരുവനന്തപുരത്ത് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതപരമായ ചിട്ടയും വിജ്ഞാനവും ഊട്ടിയുറപ്പിക്കാൻ സമസ്തക്ക് കഴിഞ്ഞു. പൊതു സമൂഹത്തിന്റെ ഭാഗമായിനിലനിൽക്കാനും ഈപ്രസ്ഥാനത്തിന് കഴിയുന്നു സമസ്തയുടെ മുൻഗാമികളായ മഹാപണ്ഡിതന്മാരുടെ സംഭവാനഏറെവലുതാണ്. മതനിരപേക്ഷ നിലപാടും മനസുമാണ് സമസ്തയുടേത്. പൊതു സമൂഹത്തിന് സ്നേഹം സന്ദേശം പകർന്നു സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാൻകഴിഞ്ഞു. ഇത് തുടരേണ്ടകാലഘട്ടമാണിത്.വിയോജിപ്പുകളെ മനസ്സിലാക്കാനുള്ള കഴിവ് വേണം.
രാജ്യത്ത് നാനതത്വത്തിൽ ഏകത്വം എന്നത് തച്ചുതകർക്കപ്പെടുന്ന കാലഘട്ടമാണ്. ഗാന്ധിജിഅടക്കമുള്ള മഹാത്മാക്കളെ ഓർമകളിൽ നിന്ന് പോലും ഇല്ലായ്മ ചെയ്യുന്ന അസഹിഷ്‌ണുത വളരുന്ന കാലത്ത് സമസ്‌ത എടുക്കുന്ന വ്യക്തമായ നിലപാട് ഏറെശ്രദ്ദേയമാണ്. നൂനപക്ഷഅവകാശങ്ങൾ സംരക്ഷിക്കാൻമതേതരത്വം ഉറപ്പിക്കാൻ നമുക്കെല്ലാവർക്കും കഴിയണം. ഭൂരിപക്ഷ വർഗീയതയോടൊപ്പം ന്യൂനപക്ഷവർഗീയതയുംനാടിന്ആപത്താണ്. ഇതിനെതിരേ സമസ്തയുടെ നിലപാട ഏറെശ്ലാകനയീമാണ്
إرسال تعليق
Thanks