തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജ് യൂണിയൻ (2025-26) ഏർപ്പെടുത്തിയ 'സാദിഖ് മെമ്മോറിയൽ കോളേജ് മാഗസിൻ അവാർഡിന്റെ' അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മാഗസിനുകൾ പ്രഖ്യാപിച്ചു. കേരളത്തിലെ വിവിധ കലാലയങ്ങളിൽ നിന്നുള്ള മികച്ച സർഗ്ഗസൃഷ്ടികൾ മാറ്റുരച്ച മത്സരത്തിൽ നിന്നാണ് അവസാന പത്ത് മാഗസിനുകളെ തിരഞ്ഞെടുത്തത്.
അവസാന റൗണ്ടിൽ ഇടംപിടിച്ച മാഗസിനുകൾ:
ചുറ്റ് - ഫറൂഖ് കോളേജ്, കോഴിക്കോട്
ഛേദ വിച്ഛേദങ്ങളുടെ മൂന്നാം പറ്റുകാർ - ലോ കോളേജ്, കോഴിക്കോട്
ഉരിമൈ മിറൽ - യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഉയുത് - ജെ.ഡി.ടി ഇസ്ലാമിക് കോളേജ് ഓഫ് ആർട്സ് & സയൻസ്
അടിയൊഴുക്കുകൾ - ഗവ. മെഡിക്കൽ കോളേജ്, കോട്ടയം
ബർക്കാസ് - എം.ഇ.എസ് കോളേജ്, പൊന്നാനി
അൻകബൂത് - ഗവ. കോളേജ്, മലപ്പുറം
പരാദം - സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്, കോഴിക്കോട്
കിൻസുഗി - പ്രൊവിഡൻസ് വിമൻസ് കോളേജ്, കോഴിക്കോട്
മികച്ച നിലവാരം പുലർത്തിയ മാഗസിനുകൾക്കിടയിൽ നിന്നാണ് അവാർഡ് ജേതാവിനെ പ്രഖ്യാപിക്കുക. കലാലയങ്ങളിലെ ക്രിയാത്മകമായ ഇടപെടലുകളെയും എഴുത്തിനെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പി.എസ്.എം.ഒ കോളേജ് യൂണിയൻ ഈ അവാർഡ് സംഘടിപ്പിക്കുന്നത്. വിജയികളെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.

إرسال تعليق
Thanks